ആലപ്പുഴ: അയോധ്യ വിഷയത്തിൽ സുപ്രീംകോടതി വിധി പുറപ്പെടുവിക്കാനിരിക്കുന്ന സാഹചര്യത്തിൽ ജില്ലയുടെ സാമുദായിക സൗഹാർദ അന്തരീക്ഷം കൂടുതൽ സുദൃഢമാക്കുന്നതിന് മുൻകരുതൽ എന്ന നിലയില്‍ ജില്ലാകലക്‌ടര്‍ ഡോ.അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മത സാമുദായിക രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ജില്ലയുടെ സാമൂഹ്യ സുരക്ഷയും മതസൗഹാർദ്ദ അന്തരീക്ഷവും ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാൻ ജില്ലാകലക്‌ടർ ആവശ്യപ്പെട്ടു.
അയോധ്യ വിധി; സൗഹാര്‍ദം പുലര്‍ത്താന്‍ ജാഗ്രത വേണമെന്ന് ഡോ.അദീല അബ്‌ദുള്ള
സുപ്രീംകോടതി വിധി വരുന്നതിന് മുന്നോടിയായി ചില വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും ഫോണുകളും വാട്ട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും നിരീക്ഷിച്ച് വരികയാണെന്നും അതിനായി പ്രത്യേക സൈബർ ടീമിനെ ജില്ലയിൽ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാകലക്‌ടർ പറഞ്ഞു.
ചില വ്യക്തികള്‍ സൃഷ്ടിക്കുന്ന ചെറിയ പ്രശ്‌നങ്ങൾ പോലും വളർന്ന് സമൂഹത്തിന്‍റെ സൗഹാർദ അന്തരീക്ഷം തകര്‍ക്കാറുണ്ട്. അത്തരം സന്ദർഭത്തിൽ അതിന്‍റെ ബുദ്ധിമുട്ടുകൾ കൂടുതലും അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധി വരുന്നതിന് മുന്നോടിയായി ചില വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും ഫോണുകളും വാട്ട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും നിരീക്ഷിച്ച് വരികയാണെന്നും അതിനായി പ്രത്യേക സൈബർ ടീമിനെ ജില്ലയിൽ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാകലക്‌ടർ പറഞ്ഞു.
സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലും പ്രകോപനം സൃഷ്ടിക്കുന്നതരത്തിലുള്ള വാർത്തകൾ സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാൻ പാടില്ലായെന്നും അതിന് പൊതുജനങ്ങളെ ബോധവത്കരിക്കണമെന്നും യോഗത്തില്‍ കലക്‌ടർ പറഞ്ഞു. ഇത്തരം തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകും. സോഷ്യല്‍ മീഡിയ മുഖേനയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ തെറ്റായ വാര്‍ത്തകള്‍ സമൂഹത്തില്‍ പരത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഭരണകൂടത്തിന്‍റെ ഹെല്‍പ്പ് ലൈനിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ ചര്‍ച്ച ചെയ്‌ത് പ്രശ്‌നങ്ങൾ ലഘൂകരിക്കണം. എല്ലാ മതസാമുദായിക രാഷ്ട്രീയസംഘടന നേതാക്കൻമാരും ഇക്കാര്യത്തില്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പൊലീസ് ജാഗരൂകരായിരിക്കാനും ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.