കേരളം

kerala

ETV Bharat / state

പ്ലെയ്സ്മെന്‍റ് പരിശീലന ക്യാമ്പൊരുക്കി അസാപ്പ് - alappuzha

പരിശീലന പരിപാടിയുടെ ഭാഗമായി വ്യക്തിത്വ വികസനം, കരിയർ കൗൺസിലിംഗ്, മോക്ക് ഇന്‍റർവ്യൂ, പ്രൊഫഷണൽ ഡ്രസ്സിംഗ്, ബയോഡേറ്റ ഡെവലപ്മെന്‍റ് തുടങ്ങിയവയിലും പരിശീലനം നൽകുന്നുണ്ട്.

പ്ലെയ്സ്മെന്‍റ് പരിശീലന ക്യാമ്പൊരുക്കി അസാപ്പ്

By

Published : May 11, 2019, 10:53 PM IST

ആലപ്പുഴ:വിദ്യാഭ്യാസ വകുപ്പിനെ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയായ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്‍റെ (അസാപ്പ്) കീഴിൽ ആലപ്പുഴയിൽ 'വൈവിധ്യ' പ്ലെയ്സ്മെന്‍റ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജില്ലയിലെ അസാപ്പ് നൈപുണ്യ വികസന കേന്ദ്രങ്ങളായ മാവേലിക്കര ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, അമ്പലപ്പുഴ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, എസ് എൽ പുരം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നതിനായി ഇതിനോടകം തന്നെ ജില്ലയിൽ നിന്നുള്ള 250 ഓളം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരിശീലന പരിപാടിയുടെ ഭാഗമായി വ്യക്തിത്വ വികസനം, കരിയർ കൗൺസിലിംഗ്, മോക്ക് ഇന്‍റർവ്യൂ, പ്രൊഫഷണൽ ഡ്രസ്സിംഗ്, ബയോഡേറ്റ ഡെവലപ്മെന്‍റ് തുടങ്ങിയവയിലും പരിശീലനം നൽകുന്നുണ്ട്.

ബാങ്കിംഗ്, അക്കൗണ്ടിംഗ്, ഹെൽത്ത് കെയർ, ഓട്ടോമൊബൈൽ, ഐടി, ഇലക്ട്രിക്കൽ, കൃഷി, കൺസ്ട്രക്ഷൻ, ലോജിസ്റ്റിക്സ്, ബ്യൂട്ടീഷൻ, ജ്വല്ലറി, ഡിസൈനിങ്, ടൂറിസം, മീഡിയ, റബ്ബർ ടെക്നോളജി, ടെലികോം തുടങ്ങിയ വ്യത്യസ്ത മേഖലകളിലായി നൂറോളം കോഴ്സുകൾ ഇന്റേൺഷിപ്പൊടെ പഠിച്ചവരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.

ABOUT THE AUTHOR

...view details