അരൂര്‍ ഉപതെരഞ്ഞെടുപ്പ്; പോളിങ് സാമഗ്രികളുടെ വിതരണം 20 ന് - അരൂര്‍ ഉപതെരഞ്ഞെടുപ്പ്
വോട്ടെടുപ്പിന് ശേഷം ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും തിരിച്ചുവാങ്ങല്‍ 21ന് വൈകിട്ട് ആറു മുതല്‍ ആരംഭിക്കും
ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെയും പോളിങ് സാമഗ്രികളുടെയും വിതരണം ഒക്‌ടോബര്‍ 20ന് രാവിലെ ഏഴു മുതല്‍ ചേര്‍ത്തല പള്ളിപ്പുറം എന്‍.എസ്.എസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ചിട്ടുള്ള 18 കൗണ്ടറുകളില്‍ നടക്കും. വോട്ടെടുപ്പിന് ശേഷം ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും തിരിച്ചുവാങ്ങല്‍ 21ന് വൈകിട്ട് ആറു മുതല്‍ ആരംഭിക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വിതരണം നടത്തുന്നതിനായി സ്‌ട്രോങ് റൂമുകള്‍ 20ന് രാവിലെ 9 മണിക്ക് തുറക്കുന്ന സമയത്തും വോട്ടിങിന് ശേഷം പോളിങ് സാമഗ്രികളും ഇ.വി.എമ്മുകളും തിരിച്ചു വാങ്ങി. സ്‌ട്രോങ് റൂമുകളിലാക്കി സീല്‍ ചെയ്യുന്ന സമയത്തും സ്ഥാനാര്‍ത്ഥികളുടെയോ ചീഫ് ഇലക്ഷന്‍ ഏജന്‍റുമാരുടെയോ സാന്നിധ്യമുണ്ടാകണമെന്ന് വരണാധികാരി അറിയിച്ചു.