ആലപ്പുഴ:കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ തൊഴിൽപരമായി അധിക്ഷേപിച്ച് ആലപ്പുഴ എംപി അഡ്വ. എ. എം ആരിഫ്. നടക്കുന്നത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് അല്ലെന്നും കേരളാ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെന്നും പാൽ വിൽക്കുന്നവർ പാൽ സൊസൈറ്റിയിലേക്ക് മത്സരിച്ചാൽ പോരെയെന്നുമാണ് എംപിയുടെ ആക്ഷേപം. കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ.യു. പ്രതിഭയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ആരിഫ് എംപി ഇത്തരത്തിൽ വിവാദപരാമർശം നടത്തിയത്.
യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ അധിക്ഷേപിച്ച് ആരിഫ് എംപി - kerala state assembly election 2021
നടക്കുന്നത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് അല്ലെന്നും കേരളാ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെന്നും പാൽ വിൽക്കുന്നവർ പാൽ സൊസൈറ്റിയിലേക്ക് മത്സരിച്ചാൽ പോരെയെന്നുമാണ് എംപി അഡ്വ. എ. എം ആരിഫിന്‍റെ അധിക്ഷേപം.
കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ അധിക്ഷേപിച്ച് ആരിഫ് എംപി
മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരനെന്ന് സമൂഹ മാധ്യമങ്ങളിലൂടെ തൊഴിൽപരമായി അധിക്ഷേപിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ എത്തിയവരിൽ മുൻപന്തിയിലുണ്ടായിരുന്ന എംപി ഇപ്പോൾ നടത്തിയ പരാമർശം ശരിയാണോ എന്ന് ചിന്തിക്കണമെന്ന ആവശ്യവുമായി മണ്ഡലത്തിലെ വോട്ടർമാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. എംപിയുടെ പരാമർശത്തിനെതിരെ മണ്ഡലത്തിലെ തന്നെ ഒരു വിഭാഗം ഇടതുമുന്നണി പ്രവർത്തകർ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
Last Updated : Apr 5, 2021, 2:36 PM IST