കേരളം

kerala

ETV Bharat / state

ലക്ഷദ്വീപ് പ്രതിഷേധങ്ങളെ കേന്ദ്രസര്‍ക്കാര്‍ വർഗീയവത്കരിക്കുന്നു: എ.എം ആരിഫ്

സുപ്രീം കോടതി വിധിയെ പോലും മാനിക്കാതെയുള്ള ഭരണമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടേതെന്ന് എ.എം ആരിഫ് എംപി.

AM Arif MP  Alappuzha  Lakshadweep  lakshadweep administration  Praful Patel  എ.എം ആരിഫ് എംപി  ലക്ഷദ്വീപ്  ലക്ഷദ്വീപ് ഭരണകൂടം  പ്രഫുൽ ഖോഡാ പട്ടേല്‍
ലക്ഷദ്വീപ് ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെ വർഗീയ വൽക്കരിക്കുന്നു: എ എം ആരിഫ് എം.പി

By

Published : Jun 13, 2021, 8:36 PM IST

ആലപ്പുഴ: ഭരണപരിഷ്കാരങ്ങളുടെ പേരിൽ വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ലക്ഷദ്വീപ് നിവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം നടക്കുന്നതെന്ന് എ.എം ആരിഫ് എംപി. അഡ്മിനിസ്ട്രേറ്റർക്കെതിരായ പ്രതിഷേധങ്ങളെ കേന്ദ്രസര്‍ക്കാര്‍ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ദ്വീപിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചകൊണ്ടുള്ള ഒരു പരിപാടിയിലാണ് ആരിഫിന്‍റെ പ്രതികരണം. സുപ്രീം കോടതി വിധിയെ പോലും മാനിക്കാതെയുള്ള ഭരണമാണ് അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപിൽ നടത്തിക്കൊണ്ടിരിക്കുന്നതെന്നും എംപി ആരോപിച്ചു.

ALSO READ:ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐക്യ ട്രേഡ് യൂണിയന്‍

ഒരു കൊവിഡ് കേസ് പോലും സ്ഥിരീകരിക്കാത്ത സ്ഥലമായിരുന്നു ലക്ഷദ്വീപ്. പ്രഫുൽ ഖോഡാ പട്ടേലിന്‍റെ വികലമായ നയങ്ങളാണ് ഇവിടെ കൊവിഡ് പടർന്നു പിടിക്കാൻ ഇടയാക്കിയത്. ഇതിനെ ബയോ വെപൺ എന്ന വാക്ക് കൊണ്ട് താരതമ്യം ചെയ്തതിനാണ് ഇപ്പോൾ ചലച്ചിത്രപ്രവർത്തക ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.

ALSO READ: 'കാലുവെട്ടുമെന്ന് ഇടതുപക്ഷ നേതാവ് ഭീഷണിപ്പെടുത്തി'; ആരോപണവുമായി രമ്യാ ഹരിദാസ്

ഭരണകൂടത്തെ വിമർശിച്ചുവെന്ന കുറ്റത്തിന് രാജ്യദ്രേഹകേസ് എടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകനെതിരായ കേസ് സുപ്രീം കോടതി അടുത്തിടെയാണ് അവസാനിപ്പിച്ചത്. ലക്ഷദ്വീപ് അധികൃതർക്കെതിരെ പ്രതിഷേധിക്കുന്നവരെ മുഴുവൻ കേസെടുത്ത് ഭയപ്പെടുത്തുകയാണ് ഭരണകൂടമെന്നും ആരിഫ് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details