ആലപ്പുഴ: ജില്ലയിലെ സിപിഎമ്മിനുള്ളിലെ തർക്കത്തിൽ മന്ത്രി ജി സുധാകരൻ നടത്തിയ രാഷ്ട്രീയ ക്രിമിനലിസം പരാമർശം തള്ളി അഡ്വ. എ എം ആരിഫ് എംപി. സിപിഎമ്മിൽ രാഷ്ട്രീയ ക്രിമിനലിസമുണ്ടെന്ന് അറിവ് തനിക്കില്ല. അങ്ങനെയാരെങ്കിലും പാർട്ടിയിലുണ്ട് എന്ന് ചൂണ്ടിക്കാണിച്ചാൽ അവർക്കെതിരെ നടപടിയെടുക്കാനുള്ള ശക്തി പാർട്ടിക്കുണ്ട്. രാഷ്ട്രീയത്തിൽ ക്രിമിനൽ സംഭവങ്ങൾ ഉള്ളത് കൊണ്ടാണ് രാഷ്ട്രീയത്തിൽ കൊലപാതകങ്ങളും ആക്രമങ്ങളും നടക്കുന്നത്. രാഷ്ട്രീയ പാർട്ടിയിൽ അത്തരക്കാർ വരാനും പ്രവർത്തിക്കുവാനും പാടില്ല. ഏത് പാർട്ടിയിലാണെങ്കിലും അത് തിരുത്തേണ്ടതും മാറ്റേണ്ടതും ആ രാഷ്ട്രീയപാർട്ടിയുടെ നേതൃത്വമാണെന്നും ആരിഫ് പറഞ്ഞു.
പാർട്ടിയിൽ രാഷ്ട്രീയ ക്രിമിനലിസമില്ല; ജി സുധാകരനെ തള്ളി ആരിഫ്
സിപിഎമ്മിൽ രാഷ്ട്രീയ ക്രിമിനലിസമുണ്ടെന്ന് അറിവ് തനിക്കില്ല. അങ്ങനെയാരെങ്കിലും പാർട്ടിയിലുണ്ട് എന്ന് ചൂണ്ടിക്കാണിച്ചാൽ അവർക്കെതിരെ നടപടിയെടുക്കാനുള്ള ശക്തി പാർട്ടിക്കുണ്ടെന്നും അഡ്വ. എ എം ആരിഫ് എംപി
Read More:ജി സുധാകരനെതിരായ പരാതി : പൊലീസ് യുവതിയുടെ മൊഴിയെടുത്തു
പാർട്ടിക്ക് യാതൊരുവിധ ബന്ധവുമില്ലാത്ത കാര്യത്തിലോ സംഭവത്തിലോ ഏതെങ്കിലും പാർട്ടി പ്രവർത്തകർപ്പെട്ടുപോയാൽ അത്തരക്കാർക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കാറും തള്ളിപറയാറുമുണ്ട്. സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം അത് കൃത്യമായി ചെയ്യുന്നുണ്ടെന്നും ആരിഫ് ചൂണ്ടിക്കാട്ടി. മന്ത്രി സുധാകരനെതിരെ ഉയർന്ന പരാതിയെക്കുറിച്ചുള്ള അറിവ് പത്രങ്ങളിലൂടെയാണ് തനിക്കുള്ളത്. അതുകൊണ്ട് തന്നെ ആ വിഷയത്തിൽ പ്രതികരിക്കാൻ താനില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് ആരിഫ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് രാഷ്ട്രിയ ക്രിമിനലിസത്തെക്കുറിച്ചുള്ള തന്‍റെ മുന്‍ നിലപാട് വീണ്ടും സുധാകരന്‍ ആവര്‍ത്തിച്ചത്. ആലപ്പുഴയിൽ പൊളിറ്റിക്കൽ ക്രിമിനലുകളുടെ പ്രത്യാക്രമണം തുടങ്ങിയെന്നായിരുന്നു മന്ത്രിയുടെ ആരോപണം. ഇതിനിടയിലാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മന്ത്രിയുടെ ഈ ആരോപണത്തെ തള്ളി ആലപ്പുഴ എംപി എ.എം ആരിഫ് രംഗത്തെത്തിയത്.