കേരളം

kerala

ETV Bharat / state

ജീവനക്കാർക്ക് കോവിഡ്; ആലപ്പുഴയിൽ കോവിഡ് പരിശോധനകൾക്ക് നിയന്ത്രണം

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്

alappuzha virology institute  ആലപ്പുഴ  നാഷണൽ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട്  covid19  കൊവിഡ്19
ജീവനക്കാർക്ക് കോവിഡ്; ആലപ്പുഴയിൽ കോവിഡ് പരിശോധനകൾക്ക് നിയന്ത്രണം

By

Published : Oct 5, 2020, 10:36 PM IST

ആലപ്പുഴ: ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിൽ കോവിഡ് രോഗനിർണയ പരിശോധനകൾക്ക് നിയന്ത്രണം. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചിരുന്നത്. ഇതിൽ ഒരു ഷിഫ്റ്റിൽ ജോലി ചെയ്‌തിരുന്ന മൂന്ന് ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഒരു ഷിഫ്റ്റിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ പോയി. ഇതോടൊപ്പം ജീവനക്കാരുടെ എണ്ണവും ഷിഫ്റ്റും പുനക്രമീകരിച്ചതോടെ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രവർത്തനങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി. മറ്റ് ജില്ലകളിൽ നിന്ന് അടിയന്തരമായി പരിശോധനയ്ക്ക് വിധേയമാക്കേണ്ട ആർടിപിസിആർ നടത്തേണ്ട സാമ്പിളുകൾ മാത്രം നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചാൽ മതിയെന്നാണ് നിർദ്ദേശം. ഇതോടൊപ്പം ജില്ലയിൽ ആർടിപിസിആർ നടത്തേണ്ട സാമ്പിളുകളുടെ ശേഖരണം ഗണ്യമായി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. പകരം ജീവനക്കാരെ നിയമിക്കുന്നതിനെ സംബന്ധിച്ചും, ലാബിൽ വരുത്തേണ്ട ക്രമീകരണങ്ങളെ പറ്റിയും തീരുമാനo കൈക്കൊള്ളുന്നതിനായി ആലപ്പുഴ ഡി.എം.ഒ എ.അനിതാ കുമാരി ആരോഗ്യ വകുപ്പിനെ സമീപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details