ആലപ്പുഴ: കുട്ടികൾ നിർമിച്ച എൽ.ഇ.ഡി ബൾബുകളുടെ പ്രഭയിൽ പാതിരപ്പള്ളി വി.വി.എസ്.ഡി.യു.പി സ്കൂളിൽ പ്രവേശനോത്സവം. പുതുമ നിറഞ്ഞ പരീക്ഷണം വിജയമായപ്പോൾ ബൾബുകളുടെ വിതരണോദ്ഘാടനത്തിനും പ്രവേശനോത്സവത്തിനും മന്ത്രി ഡോ ടിഎം തോമസ് ഐസക്കുമെത്തി. പൊതു വിദ്യാഭ്യാസ വകുപ്പ് നല്‍കിയ 60,000 രൂപ മൂലധനമാക്കിയാണ് സ്കൂളില്‍ എൽ.ഇ.ഡി ബൾബ് നിർമാണ യൂണിറ്റ് തുടങ്ങിയത്. പഠനത്തോടൊപ്പം കുട്ടികൾക്ക് ചെറിയ വരുമാനം കൂടി നൽകുക എന്നതാണ് പദ്ധതികൊണ്ട് സ്‌കൂൾ അധികൃതർ ഉദ്ദേശിച്ചത്. 20 കുട്ടികളാണ് ക്ലബ്ബിലുള്ളത്. ഇതുവരെ 300 ബൾബുകൾ കുട്ടികൾ നിർമിച്ചു. ഒരു ബൾബ് പൂർത്തിയാകുമ്പോൾ കുട്ടിക്ക് അഞ്ചുരൂപ ലഭിക്കും. പ്രവൃത്തി പരിചയ വിഭാഗം ജില്ലാ സെക്രട്ടറി പി.പി.പോളിന്‍റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.
പ്രകാശം പരത്തുന്ന പാതിരപ്പള്ളി വി.വി.എസ്.ഡി.യു.പി സ്കൂൾ: ഈ കുട്ടികൾ കേരളത്തിന് മാതൃകയാണ് - thomas issac
പൊതു വിദ്യാഭ്യാസ വകുപ്പ് നല്‍കിയ 60,000 രൂപ മൂലധനമാക്കിയാണ് സ്കൂളില്‍ എൽ.ഇ.ഡി ബൾബ് നിർമാണ യൂണിറ്റ് തുടങ്ങിയത്. പഠനത്തോടൊപ്പം കുട്ടികൾക്ക് ചെറിയ വരുമാനം കൂടി നൽകുക എന്നതാണ് പദ്ധതികൊണ്ട് സ്‌കൂൾ അധികൃതർ ഉദ്ദേശിച്ചത്.
ബൾബിനൊപ്പം പേപ്പർ പേന, ഫയൽ എന്നിവയും കുട്ടികൾ നിർമിക്കുന്നുണ്ട്. 12 വാട്ടിന്‍റെയും ഒമ്പത് വാട്ടിന്‍റെയും രണ്ട് എൽ.ഇ.ഡി ഒരുമിച്ച് വാങ്ങിയാൽ 200രൂപയ്ക്ക് ലഭിക്കും. അഞ്ച് വാട്ടിന്‍റെ എൽ.ഇ.ഡിയ്ക്ക് 70 രൂപയാണ് ഈടാക്കുന്നത്. 90 വർഷം തികയുന്ന പാതിരപ്പള്ളി വി.വി.എസ്.ഡി.യു.പി സ്കൂളിലെ പ്രവേശനോത്സവവും എല്‍ഇഡി ബൾബുകളുടെ വിതരണോദ്ഘാടനവും മന്ത്രി ടിഎം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ആർ.ഒ പ്ലാന്‍റിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ച തോമസ് ഐസക് സ്മാർട്ട് ക്ലാസ് റൂം സന്ദർശിച്ചു. ജലസമ്പത്ത് സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം വിവരിക്കുന്ന മുഖ്യമന്ത്രിയുടെ കത്ത് ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു.