ആലപ്പുഴ : ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രഞ്‌ജിത്ത് ശിവദാസിനെ കൊലപ്പെടുത്താന്‍ എത്തിയത് ആറ് ബൈക്കുകളിലായി പന്ത്രണ്ട് പേര്‍. അന്വേഷണത്തിന്‍റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് പ്രതികളെയും വാഹനങ്ങളെയും സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
ഇതിന് പുറമെ പ്രഭാതസവാരിക്കിറങ്ങിയ പ്രദേശവാസികളില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. കേസില്‍ ഇതുവരെ പതിനൊന്ന് പേരെ കസ്റ്റഡിയിലെടുത്തു. പ്രതികള്‍ രഞ്ജിത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിന്‍റെയും കൊലപാതകം നടത്തിയ ശേഷം തിരികെ വരുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ മാസ്‌ക് കൊണ്ട് മറച്ചിരുന്നതിനാല്‍ മുഖങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ശരീര ഘടനയും വേഷവും കൊണ്ട് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.