ആലപ്പുഴ: ഡല്‍ഹിയിലെ നിസാമുദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ആലപ്പുഴ സ്വദേശികളെ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റി. ചെങ്ങന്നൂർ മുളക്കുഴ സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സമ്മേളനത്തിൽ പങ്കെടുത്ത് തിരികെയെത്തിയ ആലപ്പുഴ ജില്ലക്കാരായ എട്ട് പേരെയാണ് ഇത്തരത്തിൽ ആലപ്പുഴ റെയ്ബാനിലെ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റിയത്. വീടുകളില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്നവരാണ് ഇവർ. ഐസൊലേഷനിലുള്ളവരുടെ ആരോഗ്യസ്ഥിതി കൂടുതൽ ഫലപ്രദമായി നിരീക്ഷിക്കാനും ജില്ലാ ഭരണകൂടം നടപടിയെടുത്തു.
ആലപ്പുഴയില്‍ നിന്ന് നിസാമുദീന്‍ സമ്മേളനത്തിൽ പങ്കെടുത്തവരെ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റി
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ എട്ട് പേരെയാണ് കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റിയത്. ചെങ്ങന്നൂർ മുളക്കുഴ സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി
ജില്ലാ കലക്ടറുടെ കർശന നിർദേശത്തെ തുടർന്ന് അമ്പലപ്പുഴയിൽ ക്വാറന്‍റൈൻ ലംഘിച്ചയാളെ ആരോഗ്യ പ്രവർത്തകരും പൊലീസും ചേർന്ന് മെഡിക്കൽ കോളജിലെ ഐസൊലേഷനിലേക്ക് മാറ്റി. ജില്ലയിൽ ക്വാറൻന്‍റൈൻ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്ത് ഐസൊലേഷനിലേക്ക് മാറ്റാൻ ജില്ലാ കലക്‌ടർ എം.അഞ്ജന നിർദേശം നല്‍കി. പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും രോഗവ്യാപനം തടയുന്നതിനുമാണ് ഈ നടപടി. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ആരോഗ്യ വകുപ്പിന്‍റെ നിർദേശം മറികടന്ന് ക്വാറൻന്‍റൈൻ ലംഘിക്കുകയാണെങ്കിൽ ഇവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കും. നിയമലംഘനം നടത്തുന്നവർക്ക് 10,000 രൂപ പിഴയോ രണ്ടു വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടെയോ ലഭിക്കും.