ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നഗരസഭ അധ്യക്ഷ വോട്ട് ചെയ്‌തത് യുഡിഎഫ് സ്ഥാനാർഥിക്ക്. സിപിഎം സൗത്ത് ഏരിയ കമ്മിറ്റി അംഗം കൂടിയായ സൗമ്യ രാജിന്‍റെ വോട്ടാണ് യുഡിഎഫ് സ്ഥാനാർഥി അഡ്വ.റീഗോ രാജുവിന്‍റെ പേരിൽ രേഖപ്പെടുത്തിയത്. തുടർന്ന് തെറ്റ് മനസ്സിലാക്കിയ സൗമ്യ രാജ് ആ വോട്ട് വെട്ടി എൽഡിഎഫ് സ്ഥാനാർഥിയുടെ പേരിനൊപ്പം രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ അധ്യക്ഷയുടെ വോട്ട് അസാധുവായി.
ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്; ആലപ്പുഴയിലെ നഗരസഭാധ്യക്ഷയുടെ വോട്ട് യുഡിഎഫിന്
നഗരസഭാധ്യക്ഷ സൗമ്യ രാജാണ് യുഡിഎഫ് സ്ഥാനാർഥി അഡ്വ.റീഗോ രാജുവിന്‍റെ പേരിൽ വോട്ട് രേഖപ്പെടുത്തിയത്. തുടർന്ന് തെറ്റ് മനസ്സിലാക്കിയ സൗമ്യ രാജ് ആ വോട്ട് വെട്ടി എൽഡിഎഫ് സ്ഥാനാർഥിയുടെ പേരിനൊപ്പം രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ അധ്യക്ഷയുടെ വോട്ട് അസാധുവായി
ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് : ആലപ്പുഴയിലെ നഗരസഭാധ്യക്ഷയുടെ വോട്ട് യുഡിഎഫിന്
സിപിഐ ജില്ലാ കൗൺസിൽ അംഗവും എഐവൈഎഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയുമായ പി.എസ്.എം ഹുസൈനായിരുന്നു എൽഡിഎഫിന്‍റെ വൈസ് ചെയർമാൻ സ്ഥാനാർഥി. സൗമ്യാ രാജിനെ അധ്യക്ഷയാക്കിയത് പാർട്ടിയിൽ പൊട്ടിത്തെറിയിലേക്കും പരസ്യ പ്രകടനങ്ങളിലേക്കും പോയ സമയത്ത് തന്നെ അധ്യക്ഷയുടെ തെറ്റ് നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.