കേരളം

kerala

ETV Bharat / state

ആലപ്പുഴയില്‍ മൂന്ന് വാർഡുകൾ കൂടി കണ്ടെയ്ൻമെന്‍റ് സോണുകളാക്കി - containment zones alappuzha

പട്ടണക്കാട് ഗ്രാമ പഞ്ചായത്തിലെ പത്താംവാർഡ്, കാർത്തികപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡ്, ആലപ്പുഴ നഗരസഭയിലെ അൻപതാം വാർഡ് എന്നീ പ്രദേശങ്ങളാണ് ക്ലസ്റ്റർ ക്വാറന്‍റൈൻ അല്ലെങ്കില്‍ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്.

ആലപ്പുഴ കൊവിഡ് വാർത്ത  കേരള കൊവിഡ് വാർത്ത  കണ്ടെയ്മെന്‍റ് സോൺ ആലപ്പുഴ  ആലപ്പുഴ ജില്ല കലക്ടർ  alappuzha covid news  alappuzha covid updates  kerala covid news  containment zones alappuzha  alappuzha district collector news
ആലപ്പുഴയില്‍ മൂന്ന് വാർഡുകൾ കൂടി കണ്ടെയ്ൻമെന്‍റ് സോണുകളാക്കി

By

Published : Jun 25, 2020, 12:42 PM IST

ആലപ്പുഴ: കൊവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിലെ മൂന്ന് വാർഡുകൾ കൂടി കണ്ടെയ്ൻമെന്‍റ് സോണുകളാക്കി. പട്ടണക്കാട് ഗ്രാമ പഞ്ചായത്തിലെ പത്താംവാർഡ്, കാർത്തികപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡ്, ആലപ്പുഴ നഗരസഭയിലെ അൻപതാം വാർഡ് എന്നീ പ്രദേശങ്ങളാണ് ക്ലസ്റ്റർ ക്വാറന്‍റൈൻ അല്ലെങ്കില്‍ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ഉത്തരവിറക്കി. ഈ വാർഡുകളിൽ നിരീക്ഷണത്തിലായിരുന്ന ഒരേ വീട്ടിലെ ഒന്നിലധികം ആളുകൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചത്.

ഈ വാർഡുകളില്‍ വാഹന ഗതാഗതം നിരോധിച്ചു. അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി ഇളവുകൾ ഉണ്ടായിരിക്കും. അവശ്യ/ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാത്രം രാവിലെ എട്ട് മണി മുതൽ 11 മണി വരെയും പൊതു വിതരണ സ്ഥാപനങ്ങൾക്ക് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയും പ്രവർത്തിക്കാം.

ഒരേസമയം അഞ്ചിലധികം പേർ കടകളില്‍ എത്താൻ പാടില്ല. മറ്റ് സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതിയില്ല. ഈ വാർഡുകളിൽ യാതൊരു കാരണവശാലും നാലില്‍ അധികം ആളുകൾ കൂട്ടം കൂടാൻ പാടില്ല. ഈ പ്രദേശങ്ങളിൽ പൊലീസിന്‍റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം നൽകി. ഈ വാർഡുകളിൽ താമസിക്കുന്നവർക്ക് പുറത്തു നിന്ന് അവശ്യ സാധനങ്ങൾ വേണ്ടി വന്നാല്‍ പൊലീസിന്‍റയോ വാർഡ് ആർആർടികളുടെയോ സേവനം തേടാമെന്നും ഉത്തരവിൽ പറയുന്നു. ഈ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും ഐപിസി സെക്ഷൻ 188, 269 പ്രകാരവും നിയമനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details