ആലപ്പുഴ: ജില്ലയിൽ ഇന്ന് 465 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ വിദേശത്തും നിന്നും എത്തിയതാണ്. 447 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ . ഇവരിൽ 16 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആലപ്പുഴയിൽ 465 പുതിയ കൊവിഡ് രോഗികൾ
ജില്ലയിൽ ഇന്ന് 262 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ജില്ലയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 49339 ആയി. 4204 പേരാണ് വിവിധ ആശുപത്രികളിലും കൊവിഡ് കെയർ സെന്‍ററുകളിലുമായി ചികിത്സയിൽ കഴിയുന്നത്.