കേരളം

kerala

ETV Bharat / state

ആലപ്പുഴയിൽ 270 പേർക്ക് കൂടി കൊവിഡ് - ആലപ്പുഴ കൊവിഡ്

254 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

alappuzha covid update  alappuzha covid  alappuzha  ആലപ്പുഴ കൊവിഡ്  ആലപ്പുഴ
ആലപ്പുഴയിൽ 270 പേർക്ക് കൂടി കൊവിഡ്

By

Published : Jan 3, 2021, 10:15 PM IST

ആലപ്പുഴ: ജില്ലയിൽ 270 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 254 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 223 പേർ കൂടി കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ ആകെ രോഗമുക്തരുടെ എണ്ണം 53,843 ആയി ഉയർന്നു. നിലവിൽ 4519 സജീവ കൊവിഡ് രോഗികളാണ് ജില്ലയിലുള്ളത്.

ജില്ലയിൽ സമ്പർക്ക ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സർക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details