ആലപ്പുഴയിൽ ഒരു കൊവിഡ് മരണം കൂടി - ഹരിപ്പാട്
ഹരിപ്പാട് തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് തട്ടാരിടങ്ങ് ജമാൽ (63) ആണ് മരിച്ചത്
ആലപ്പുഴ: ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി. ഹരിപ്പാട് തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് തട്ടാരിടങ്ങ് ജമാൽ (63) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജമാലിനെ വെള്ളിയാഴ്ച വിദഗ്‌ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ഫ്രണ്ട്സ് സ്റ്റേജ് ആന്‍റ് ഡക്കറേഷൻ വർക്ക്‌സ് ഉടമയായിരുന്നു. കബറടക്കം കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തി. ഭാര്യ: റംലത്ത് ബീവി. മക്കൾ: ഷഫീക്ക്, ഷംന, ഷീജ, ഷീബ. മരുമക്കൾ: നജീബ, ഹാരിസ്, ഷരീഫ്, ഹസൈൻ.