കേരളം

kerala

ETV Bharat / state

പുന്നമട കായലിൽ ഹൗസ് ബോട്ട് മുങ്ങി ; ആന്ധ്ര സ്വദേശിയ്‌ക്ക് ദാരുണാന്ത്യം - White Orchid Boat accident

ആന്ധ്രപ്രദേശ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേർ സഞ്ചരിച്ച ബോട്ട്, യാത്രക്കാർ ഉറങ്ങുന്ന സമയത്ത് കായലിൽ മുങ്ങി ഒരു മരണം

വൈറ്റ് ഓർക്കിഡ് ബോട്ട്  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ആലപ്പുഴ ബോട്ടപകടം  പുന്നമട കായലിൽ ഹൗസ് ബോട്ട് മുങ്ങി  ബോട്ട് മുങ്ങി ആന്ധ്ര സ്വദേശി മരിച്ചു  ബോട്ടപകടം  kerala news  malayalam news  alappuzha boat accident  Houseboat sank in Punnamada backwater  White Orchid Boat accident  Andhra tourist dies after boat sinks
ബോട്ട് മുങ്ങി ആന്ധ്ര സ്വദേശി മരിച്ചു

By

Published : Dec 29, 2022, 9:32 PM IST

പുന്നമട കായലിൽ ഹൗസ് ബോട്ട് മുങ്ങി

ആലപ്പുഴ : പുന്നമട കായലിൽ ഹൗസ് ബോട്ട് മുങ്ങി ആന്ധ്ര സ്വദേശിയായ വിനോദ സഞ്ചാരി മരിച്ചു. പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദ സഞ്ചാരികളും ബോട്ട് ജീവനക്കാരനും ഉറങ്ങുന്നതിനിടെ വ്യാഴാഴ്‌ച പുലർച്ചെയാണ് ദാരുണമായ അപകടം സംഭവിച്ചത്.

ആന്ധ്രപ്രദേശ് സ്വദേശി രാമചന്ദ്ര റെഡ്ഡി(60) യാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് വിനോദ സഞ്ചാരികൾ അടക്കം നാല് പേരെയാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിച്ച രാമചന്ദ്ര റെഡ്ഡിയുടെ മകൻ രാജേഷ് റെഡ്ഡി, ബന്ധുക്കളായ നരേന്ദർ, നരേഷ്, ബോട്ട് ജീവനക്കാരൻ സുനന്ദൻ എന്നിവരാണ് ചികിത്സയിലുള്ളത്.

ചുങ്കം കന്നിട്ട ബോട്ട്‌ ജെട്ടിക്ക് സമീപം പാർക്ക് ചെയ്‌തിരുന്ന വൈറ്റ് ഓർക്കിഡ് എന്ന ഹൗസ് ബോട്ടാണ് അപ്രതീക്ഷിതമായി കായലിൽ മുങ്ങിയത്. ബുധനാഴ്‌ച യാത്ര കഴിഞ്ഞ് സംഘം രാത്രി ബോട്ടിൽ കഴിയുകയായിരുന്നു. പുലർച്ചെ ബോട്ട് മുങ്ങുന്നത് സമീപത്തെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു.

അവർ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് നാല് പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. ബോട്ടിന്‍റെ അടിത്തട്ടിലെ പലക തകർന്ന് വെള്ളം കയറിയെന്നാണ് പ്രാഥമിക നിഗമനം. കുതിരപ്പന്തി സ്വദേശി മിൽട്ടൻ്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മുങ്ങിയ വൈറ്റ് ഓർക്കിഡ്.

ABOUT THE AUTHOR

...view details