ആലപ്പുഴയിൽ 137 പേർക്ക് കൂടി കൊവിഡ്
115 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ആലപ്പുഴ
ആലപ്പുഴ: ജില്ലയിൽ 137 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒൻപത് പേർ വിദേശത്ത് നിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 115 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിൽ ഉണ്ടായിരുന്ന 75 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ ജില്ലയിൽ ആകെ 3,612 പേരാണ് രോഗമുക്തരായത്. നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 2,145 പേർ ചികിത്സയിലുണ്ട്.