ആലപ്പുഴ: കേരളീയരുടെ അരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന കാർഷിക സംസ്‌കാരം വളർത്തിക്കൊണ്ട് വരാനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പെന്ന് മന്ത്രി അഡ്വ.വി.എസ്. സുനിൽകുമാർ. പള്ളിപ്പാടില്‍ ഹരിതം ഹരിപ്പാട് ആർ.കെ.വി.വൈ പദ്ധതികള്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിലൂടെ 1000 ഏക്കറിലധികം സ്ഥലം തരിശ് രഹിതമാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഹരിതം ഹരിപ്പാട് പദ്ധതിക്കായി 4.96 കോടി രൂപയുടെ ഒന്നാം ഗഡു അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യ വകുപ്പുമായി ചേർന്നുകൊണ്ട് നടപ്പിലാക്കുന്ന ‘ ജീവനി‘ പദ്ധതിയിലൂടെ വിപ്ലവകരമായ മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന കാർഷിക സംസ്‌കാരം വളർത്തുമെന്ന് കൃഷിമന്ത്രി - വി.എസ്. സുനിൽകുമാർ
ഹരിതം ഹരിപ്പാട് ആർ.കെ.വി.വൈ പദ്ധതികള്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുവർഷത്തിൽ നടപ്പിലാക്കുന്ന കൃഷിപാഠശാല പദ്ധതിയിലൂടെ ഒരു പഞ്ചായത്തിലെ 2000 പേർക്ക് കാർഷിക അറിവുകൾ പകർന്ന് നൽകുമെന്നും കേരളത്തിലെ മുഴുവൻ പഞ്ചായത്ത് അംഗങ്ങളുടെയും വീട്ടിൽ ജൈവ പച്ചക്കറി കൃഷി നടപ്പിലാക്കുമെന്നും വി.എസ്. സുനിൽകുമാർ പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. തരിശ് രഹിത മണ്ഡലമാക്കി ഹരിപ്പാടിനെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
ഹരിപ്പാട് ബ്ലോക്കിലെ മികച്ച കർഷകർക്കുള്ള അവാർഡുകളും ചടങ്ങിൽ കൃഷി മന്ത്രി വിതരണം ചെയ്തു. സ്റ്റാളുകളുടെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. സ്‌കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന അമ്മക്കൊരു അടുക്കളത്തോട്ടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പള്ളിപ്പാട് ഹോളി ഏഞ്ചൽസ് സ്‌കൂളിന് വിത്തുകളുടെ കിറ്റ് നല്‍കികൊണ്ട് കലക്‌ടർ എം.അഞ്ജന ഐ.എ.എസ് നിര്‍വഹിച്ചു. ഹരിതം ഹരിപ്പാട് പദ്ധതിയുടെ ആൽബം നഗരസഭാ ചെയർ പേഴ്‌സൺ വിജയമ്മ പുന്നൂർ മഠം കൃഷി മന്ത്രിക്ക് കൈമാറി.