ആലപ്പുഴ:തൊഴിലുറപ്പ് കൂലിയിൽ നിന്ന് മിച്ചം വെച്ച 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് തങ്കമ്മ എന്ന 70 വയസുകാരി.
ചേർത്തല പട്ടണക്കാട് പഞ്ചായത്ത് നാലാം വാർഡിൽ മാപ്പിളത്തറ വീട്ടിലെ തങ്കമ്മ നേരത്തെ നിർമ്മാണത്തൊഴിലാളിയായിരുന്നു. ഇപ്പോൾ തൊഴിലുറപ്പ് ജോലിക്ക് പോയാണ് നിത്യവൃത്തിക്കുള്ള പണം കണ്ടെത്തുന്നത്. പ്രതിസന്ധി കാലത്ത് നാടിനെ സഹായിക്കണമെന്ന തിരിച്ചറിവാണ് പണം നൽകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് തങ്കമ്മ പറയുന്നു.