ആലപ്പുഴയിൽ 391 പേർക്ക് കൂടി കൊവിഡ് - കൊവിഡ് വാർത്ത
382 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ
ആലപ്പുഴയിൽ ഇന്ന് 391 പേർക്ക് കൂടി കൊവിഡ്
ആലപ്പുഴ:ജില്ലയിൽ ഇന്ന് 391 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 382 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. ഇവരിൽ ഒൻപത് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 304 പേരാണ് ഇന്ന് കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയിലെ ആകെ രോഗമുക്തരുടെ എണ്ണം 54,387 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4596 ആണ്.