ആലപ്പുഴയില്‍ 338 പേർക്ക് കൂടി കൊവിഡ്
ആലപ്പുഴയില്‍ ഇതുവരെ 6192 പേർ രോഗമുക്തരായി. കൊവിഡ് സ്ഥിരീകരിച്ച 2163 പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്
കൊവിഡ്
ആലപ്പുഴ: ജില്ലയിൽ ചൊവ്വാഴ്ച 338 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേർ വിദേശത്ത് നിന്നും 28 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 299 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 234 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതുവരെ 6192 പേർ രോഗമുക്തരായി. നിലവിൽ വിവിധ ആശുപത്രികളിലായി 2163 പേർ ചികിത്സയിലുണ്ട്.