കേരളം

kerala

ETV Bharat / state

ആലപ്പുഴയിൽ 20 പേര്‍ക്ക് കൊവിഡ്; ആറ് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ജില്ലയിൽ ആറുപേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമായിട്ടില്ല.

Alappuzha  Alappuzha covid update  district wise covid update  corona update in Alappuzha  ആലപ്പുഴയിൽ 20 പേര്‍ക്ക് കൊവിഡ്  ആറ് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ  ആലപ്പുഴ  ആലപ്പുഴ കൊവിഡ്
ആലപ്പുഴയിൽ 20 പേര്‍ക്ക് കൊവിഡ് ; ആറ് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

By

Published : Jul 16, 2020, 9:15 PM IST

ആലപ്പുഴ:ജില്ലയില്‍ 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്നും എത്തിയ ഒമ്പത് പേര്‍ക്കും തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നൂറനാട് ഐടിബിപി ക്യാമ്പിലെ മൂന്ന് ഉദ്യോഗസ്ഥർക്കും രോഗം റിപ്പോർട്ട് ചെയ്‌തു. ജില്ലയിൽ ആറു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമായിട്ടില്ല.

കുവൈറ്റില്‍ നിന്ന് ജൂണ്‍ 19ന് എത്തി നിരീക്ഷണത്തിലായിരുന്ന 40 വയസുള്ള ആലപ്പുഴ സ്വദേശി, ജൂലൈ രണ്ടിന് തമിഴ്‌നാട്ടിൽ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്നു 50 വയസുള്ള ആലപ്പുഴ സ്വദേശി, ദുബൈയില്‍ നിന്ന് ജൂലൈ രണ്ടിന് എത്തി നിരീക്ഷണത്തിലായിരുന്ന 25 വയസുള്ള ആലപ്പുഴ സ്വദേശി, അതേ ദിവസം ഷാര്‍ജയില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന 53 വയസുള്ള ആലപ്പുഴ സ്വദേശി, ഒമാനില്‍ നിന്നും ജൂണ്‍ 22ന് എത്തി നിരീക്ഷണത്തിലായിരുന്ന 50 വയസുള്ള കായംകുളം സ്വദേശി എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഒമാനില്‍ നിന്നും ജൂണ്‍ 24ന് എത്തി നിരീക്ഷണത്തിലായിരുന്ന 33 വയസുള്ള കായംകുളം സ്വദേശി, ജൂണ്‍ 28ന് ഷാര്‍ജയില്‍ നിന്നും എത്തി നിരീക്ഷണത്തിലായിരുന്നു 24 വയസുള്ള ആര്യാട് സ്വദേശി, അബുദാബിയില്‍ നിന്നും ജൂണ്‍ 27ന് എത്തി നിരീക്ഷണത്തിലായിരുന്ന 35 വയസുള്ള എഴുപുന്ന സ്വദേശി, കുവൈറ്റില്‍ നിന്നും ജൂണ്‍ 19ന് എത്തി നിരീക്ഷണത്തിലായിരുന്ന 48 വയസുള്ള ചേര്‍ത്തല സ്വദേശി, ദോഹയില്‍ നിന്ന് എത്തി ലക്ഷണങ്ങളെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 33 വയസുള്ള പാണ്ടനാട് സ്വദേശി എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതിന് പുറമെയാണ് ഐടിബിപി നൂറനാട് ക്യാമ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എഴുപുന്നയിലെ സീഫുഡ് ഫാക്‌ടറിയിലെ ജീവനക്കാരന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ള 43 വയസുള്ള വയലാര്‍ സ്വദേശിനി, 49 വയസുള്ള കുത്തിയതോട് സ്വദേശിനി, 21 വയസുള്ള കുത്തിയതോട് സ്വദേശിനി, 49 വയസുള്ള കുത്തിയതോട് സ്വദേശി എന്നിവർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള കായംകുളം സ്വദേശിയായ ആണ്‍കുട്ടി, ചെല്ലാനം മത്സ്യബന്ധന ഹാര്‍ബറുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന 20 വയസുള്ള തുറവൂര്‍ സ്വദേശി, സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 30 വയസുള്ള ചെട്ടിക്കാട് സ്വദേശിനിയും ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. എന്നാൽ ഇവരുടെ രോഗത്തിന്‍റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ജില്ലയില്‍ ഇന്ന് 13 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ 550 പേരാണ് ആശുപത്രികളിൽ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ 286 പേർ രോഗമുക്തരായിട്ടുണ്ട്.

ABOUT THE AUTHOR

...view details