ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് 1750 ലിറ്റർ സ്‌പിരിറ്റ് പിടികൂടി. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്ത് പാർക്ക് ചെയ്തിരുന്ന മിനി ബസിൽ 35 ലിറ്ററിന്‍റെ 50 കന്നാസുകളിലായി കടത്തിക്കൊണ്ട് വന്ന 1750 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. സ്‌പിരിറ്റ് കൊണ്ടു വന്ന വാഹനവും എക്‌സൈസ് സംഘം കസ്‌റ്റഡിയിലെടുത്തു. ആലപ്പുഴ എക്സൈസ് ഡപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്‌പിരിറ്റ് കണ്ടെത്തിയത്. ആലപ്പുഴ എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആൻഡ് ആന്‍റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സിഐ ആർ.ബിജുകുമാറും സംഘവുമാണ് പരിശോധന നടത്തിയത്.
ചേർത്തലയിൽ 1750 ലിറ്റർ സ്‌പിരിറ്റ് പിടികൂടി
ചെണ്ടമേളം പ്രോഗ്രാം ലഗേജ് എന്ന വ്യാജേന കൊണ്ടു വന്ന സ്‌പിരിറ്റാണ് എക്‌സൈസ് സംഘം പിടി കൂടിയത്
ചേർത്തലയിൽ നിന്ന് 1750 ലിറ്റർ സ്‌പിരിറ്റ് പിടികൂടി
ചെണ്ടമേളം പ്രോഗ്രാം ലഗേജ് എന്ന വ്യാജേനയാണ് സ്‌പിരിറ്റ് കൊണ്ടു വന്നത്. എക്സൈസ് സംഘത്തെക്കണ്ട്
വാഹനത്തിലുണ്ടായിരുന്നവർ രക്ഷപെട്ടതിനാൽ ആരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സ്പിരിറ്റ് എവിടെ നിന്ന് കൊണ്ടു വന്നെന്നോ എങ്ങോട്ട് കൊണ്ട് പോകുകയായിരുന്നെന്നോ ഇതുവരെ വ്യക്തത വന്നിട്ടില്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Last Updated : Nov 10, 2020, 9:55 AM IST