കേരളം

kerala

ETV Bharat / sports

കായിക ദിനത്തിൽ ഇന്ത്യൻ മെഡൽ കൊയ്‌ത്ത് ; പാരാലിമ്പിക്‌ ഡിസ്കസ് ത്രോയിൽ വിനോദ് കുമാറിന് വെങ്കലം

വിനോദ് കുമാർ വെങ്കലം സ്വന്തമാക്കിയത് ഏഷ്യൻ റെക്കോഡോടെ

വിനോദ് കുമാറിന് വെങ്കലം  പാരാലിമ്പിക്‌ ഡിസ്കസ് ത്രോയിൽ വിനോദ് കുമാറിന് വെങ്കലം  പാരാലിമ്പിക്‌ ഡിസ്കസ് ത്രോ  പാരാലിമ്പിക്‌  Vinod Kumar grabs bronze in discus throw  Vinod Kumar  Paralympics Vinod Kumar  ഡിസ്കസ് ത്രോയിൽ ഇന്ത്യക്ക് വെങ്കലം  നിഷാദ് കുമാർ  ഭവിന പട്ടേൽ  Bhavina Patel
പാരാലിമ്പിക്‌ ഡിസ്കസ് ത്രോയിൽ വിനോദ് കുമാറിന് വെങ്കലം

By

Published : Aug 29, 2021, 7:47 PM IST

ടോക്കിയോ :പാരാലിമ്പിക്‌സിൽ ഞായറാഴ്‌ച ഇന്ത്യയുടെ മെഡൽ കൊയ്‌ത്ത്. ഡിസ്കസ് ത്രോ ക്ലാസ് എഫ് 52ൽ വിനോദ് കുമാറാണ് വെങ്കല മെഡൽ സ്വന്തമാക്കിയത്.

19.91 മീറ്റർ ദൂരം കണ്ടെത്തിയ താരം ഏഷ്യൻ റെക്കോഡോടെയാണ് മെഡൽ സ്വന്തമാക്കിയത്. എറിഞ്ഞ ആറ് ശ്രമങ്ങളിൽ അഞ്ചാമത്തെ ശ്രമത്തിലാണ് താരം മികച്ച ദൂരം കണ്ടെത്തിയത്.

ഈയിനത്തിൽ പോളണ്ടിന്‍റെ പ്യോട്ടർ കോസെവിച്ച് 20.02 മീറ്റർ ദൂരം കണ്ടെത്തി സ്വർണ മെഡൽ സ്വന്തമാക്കി. ക്രൊയേഷ്യയുടെ വെലിമിർ സാണ്ടർക്കാണ് വെള്ളി.

ALSO READ:പാരാലിമ്പിക്‌സ് : വെള്ളിയിലേക്ക് ചാടി നിഷാദ് കുമാർ, ഇന്ത്യക്ക് രണ്ടാം മെഡൽ

നേരത്തേ ഹൈജംപിൽ നിഷാദ് കുമാറും, ടേബിൾ ടെന്നിസിൽ ഭവിന പട്ടേലും ഇന്ത്യക്കായി വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു.

ഹൈജംപിൽ 2.06 മീറ്റർ ചാടിയാണ് നിഷാദ് കുമാർ വെള്ളി മെഡൽ നേടിയത്. ടേബിൾ ടെന്നിസ് ഫൈനലിൽ ചൈനീസ് താരത്തോട് തോൽവി വഴങ്ങിയതോടെയാണ് ഭവിന പട്ടേലിന് വെള്ളി മെഡൽ ലഭിച്ചത്.

ABOUT THE AUTHOR

...view details