കേരളം

kerala

ETV Bharat / sports

ചരിത്രമെഴുതി അവാനി ; പാരാലിമ്പിക്‌സിൽ ഇരട്ടമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത

വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ്.എച്ച് വണ്‍ വിഭാഗത്തിലാണ് അവാനി വെങ്കലം സ്വന്തമാക്കിയത്. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അവനി സ്വര്‍ണം നേടിയിരുന്നു.

അവാനി ലേഖാര  Avani Lekhara  അവാനി പാരാലിമ്പിക്‌സ്  പാരാലിമ്പിക്‌സിൽ ഇരട്ടമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത  ടോക്കിയോ പാരാലിമ്പിക്‌സ്  പ്രവീണ്‍ കുമാര്‍  Tokyo Paralympics  Avani Lekhara wins bronze  Avani Lekhara wins bronze in 50m Rifle 3P SH1 event
ചരിത്രമെഴുതി അവാനി ; പാരാലിമ്പിക്‌സിൽ ഇരട്ടമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത

By

Published : Sep 3, 2021, 3:20 PM IST

ടോക്കിയോ : പാരാലിമ്പിക്‌സിൽ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ്.എച്ച് വണ്‍ വിഭാഗത്തില്‍ വെങ്കലം നേടി ചരിത്ര നേട്ടം കുറിച്ച് ഇന്ത്യൻ താരം അവാനി ലേഖാര. പാരാലിമ്പിക്‌സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന റെക്കോർഡാണ് വെങ്കല നേട്ടത്തിലൂടെ താരം സ്വന്തമാക്കിയത്. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അവാനി സ്വര്‍ണം നേടിയിരുന്നു.

445.9 പോയിന്‍റ് നേടിയാണ് 50 മീറ്റര്‍ റൈഫിള്‍ വിഭാഗത്തിൽ അവാനി വെങ്കലം സ്വന്തമാക്കിയത്. ഈ ഇനത്തില്‍ ചൈനയുടെ സി.പി ഷാങ് സ്വര്‍ണവും ജര്‍മനിയുടെ ഹില്‍ട്രോപ്പ് വെള്ളിയും സ്വന്തമാക്കി. യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് അവാനി ഫൈനലിലേക്ക് കടന്നത്.

ALSO READ:പാരാലിമ്പിക്സിൽ വീണ്ടും വെള്ളിനേട്ടം; ഹൈജംപിൽ പ്രവീൺ കുമാറിന് മെഡല്‍

നേരത്തേ പുരുഷന്മാരുടെ ഹൈജമ്പില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാര്‍ വെള്ളിമെഡല്‍ നേടിയിരുന്നു. മെഡൽ നേട്ടത്തോടെ ടോക്കിയോ പാരാലിമ്പിക്‌സിൽ രണ്ട് സ്വര്‍ണം, ആറ് വെള്ളി, നാല് വെങ്കലം എന്നിവയുൾപ്പെടെ 12 മെഡലുമായി 36-ാം സ്ഥാനത്താണ് ഇന്ത്യ.

ABOUT THE AUTHOR

...view details