കേരളം

kerala

ETV Bharat / sports

ഒളിമ്പിക് ഷൂട്ടിങ്: മനു ഭാക്കര്‍ പ്രിസിഷന്‍ റൗണ്ടില്‍ അഞ്ചാമത് - ഒളിമ്പിക്സ് വാർത്തകൾ

ഫൈനല്‍ യോഗ്യത വെള്ളിയാഴ്ച്ച നടക്കുന്ന റാപ്പിഡ് ഫയര്‍ റൗണ്ടോട് കൂടിയേ ഉറപ്പിക്കാനാവൂ.

Tokyo Olympics  Shooters Manu Bhaker  Manu Bhaker  Pistol Precision stage  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് 2020  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ 2020 വാർത്തകൾ
ഒളിമ്പിക് ഷൂട്ടിങ്: മനു ഭാക്കര്‍ പ്രിസിഷന്‍ റൗണ്ടില്‍ അഞ്ചാമത്

By

Published : Jul 29, 2021, 12:47 PM IST

ടോക്കിയോ: ഒളിമ്പിക് ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ പ്രിസിഷന്‍ റൗണ്ടില്‍ മനു ഭാക്കര്‍ അഞ്ചാമതെത്തി. 292 പോയിന്‍റുകളോടെയാണ് താരം അഞ്ചാം സ്ഥാനം കണ്ടെത്തിയത്.

എന്നാല്‍ മറ്റൊരു ഇന്ത്യന്‍ താരമായ റാഹി സര്‍നോബത്തിന് 257 പോയിന്‍റോടെ 25ാം സ്ഥാനത്തായി. അതേസയം ഫൈനല്‍ യോഗ്യത വെള്ളിയാഴ്ച്ച നടക്കുന്ന റാപ്പിഡ് ഫയര്‍ റൗണ്ടോട് കൂടിയേ ഉറപ്പിക്കാനാവൂ.

also read: സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍; മെഡല്‍ ഒരു വിജയമകലെ

ഈ മത്സരത്തിന് ശേഷം പട്ടികയിലെ ആദ്യ എട്ട് സ്ഥാനക്കാര്‍ ഫൈനലിലെത്തും. നിലവിൽ 296 പോയിന്‍റുമായി സെർബിയയുടെ സൊറാനയാണ് പട്ടികയില്‍ മുന്നിലുള്ളത്. 294 പോയിന്‍റുമായി ഗ്രീസിന്‍റെ അന്നയാണ് രണ്ടാം സ്ഥാനത്ത്.

ABOUT THE AUTHOR

...view details