കേരളം

kerala

ETV Bharat / sports

ഗോദയിലെ മെഡല്‍ ഉറപ്പിച്ചു, രവി കുമാർ ഫൈനലില്‍

സെമിയിൽ കസക്കിസ്ഥാന്‍റെ സനായേവിനെ മലര്‍ത്തിയടിച്ചാണ് താരം ഫൈനലിലെത്തിയത്.

Ravi Dahiya Tokyo Olympics ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ് ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ് ടോക്കിയോ ഒളിമ്പിക്സ് 2020 ഒളിമ്പിക്സ് വാർത്തകൾ
ടോക്കിയോയില്‍ രവി ദഹിയയുടെ കുതിപ്പ്; കസക്ക് താരത്തെ മലര്‍ത്തിയടിച്ച് ഫൈനലില്‍

By

Published : Aug 4, 2021, 3:08 PM IST

Updated : Aug 4, 2021, 3:38 PM IST

ടോക്കിയോ: ഒളിമ്പിക്‌സ് ഗുസ്‌തിയിൽ പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ രവി ദഹിയ ഫൈനലിൽ പ്രവേശിച്ചു. ഇതോടെ രവി കുമാർ ദഹിയ ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ ഉറപ്പിച്ചു. നാളെയാണ് ഫൈനല്‍. ഫൈനലില്‍ ജയിച്ചാല്‍ സ്വർണം.

സെമിയിൽ കസക്കിസ്ഥാന്‍റെ സനായേവിനെ മലര്‍ത്തിയടിച്ചാണ് താരം ഫൈനലിലെത്തിയത്. ആദ്യ ഘട്ടത്തില്‍ പോയിന്‍റ് നിലയില്‍ പിന്നിലായിരുന്ന രവികുമാർ എതിർ താരത്തെ അവസാന നിമിഷം മലർത്തിയടിച്ചാണ് ജയവും ഫൈനല്‍ പ്രവേശനവും സാധ്യമാക്കിയത്.

ഒളിമ്പിക് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ദഹിയ. ബൾഗേറിയൻ താരം ജോർജി വാലെന്‍റീനോവ് വാംഗെലോവിനെ 14-4ന് തകർത്താണ് രവി ദഹിയ സെമിയിൽ കടന്നത്. കെഡി ജാദവ്, സുശീല്‍ കുമാർ, യോഗേശ്വർ ദത്ത്, സാക്ഷി മാലിക് എന്നിവരാണ് ഇതിനു മുൻപ് ഗുസ്‌തിയില്‍ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യൻ താരങ്ങൾ.

Last Updated : Aug 4, 2021, 3:38 PM IST

ABOUT THE AUTHOR

...view details