ടോക്കിയോ :ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഒളിമ്പിക്‌സ് ഫൈനലിൽ. ആദ്യ ത്രോയിൽ തന്നെ 86.65 മീറ്റർ എറിഞ്ഞാണ് നീരജ് കലാശപ്പോരിന് യോഗ്യത നേടിയത്. ഗ്രൂപ്പ് എ യിൽ മത്സരിച്ച താരം 83.50 എന്ന യോഗ്യത മാർക്ക് അനായാസം മറികടക്കുകയായിരുന്നു. ഓഗസ്റ്റ് ഏഴിനാണ് ഫൈനൽ.
ഗ്രൂപ്പ് എയിലെ യോഗ്യത റൗണ്ടിലെ മികച്ച ദൂരവും നീരജിന്‍റേതാണ്. ഏഷ്യൻ ഗെയിംസിലും ഗോൾഡ് കോമണ്‍വെൽത്ത് ഗെയിംസിലും സ്വർണ ജേതാവായ നീരജ് അത്ലറ്റിക്‌സിൽ ഇന്ത്യയുടെ വിജയ പ്രതീക്ഷയാണ്.
ALSO READ:ടോക്കിയോയില്‍ ചരിത്രം കുറിച്ച് എലെയ്ന്‍ തോംസണ്‍; സ്പ്രിന്‍റ് ഡബിള്‍ നിലനിര്‍ത്തുന്ന ആദ്യ വനിത
അതേസമയം വനിതകളുടെ ജാവലിന്‍ ത്രോ ഇനത്തില്‍ ഇന്ത്യയുടെ അന്നു റാണി ചൊവ്വാഴ്‌ച ഫൈനല്‍ റൗണ്ടില്‍ കടക്കാതെ പുറത്തായിരുന്നു.14-ാം സ്ഥാനത്താണ് താരം യോഗ്യത റൗണ്ട് പൂർത്തിയാക്കിയത്.
ആദ്യ ശ്രമത്തിൽ 50.35 മീറ്ററും രണ്ടാം ശ്രമത്തിൽ 53.19 മീറ്ററും മൂന്നാം ശ്രമത്തിൽ 54.04 മീറ്ററും അന്നു കണ്ടെത്തിയിരുന്നു. ആദ്യ ശ്രമത്തിൽ ആറാം സ്ഥാനത്ത് എത്താൻ സാധിച്ചെങ്കിലും രണ്ടാം ശ്രമത്തോടെ അന്നു 14-ാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു.