ടോക്കിയോ : ടോക്കിയോ ഒളിമ്പിക്സിലെ നീരജ് ചോപ്രയുടെ സ്വര്‍ണ മെഡല്‍ നേടത്തില്‍ സന്തോഷം അടക്കാനാവുന്നില്ലെന്ന് പരിശീലകന്‍ ക്ലോസ് ബാർട്ടോണിയറ്റ്സ്. അത്‌ലറ്റിക് ഫെഡറേഷന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജര്‍മന്‍ സ്വദേശിയും ബയോമെക്കാനിക്കൽ വിദഗ്‌നുമായ ബാർട്ടോണിയറ്റ്സ് ഇക്കാര്യം പറഞ്ഞത്.
'നീരജിന് വെള്ളിയും വെങ്കലവുമല്ലാതെ സ്വർണം തന്നെ ലഭിച്ചതില്‍ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. അവന്‍ ലോകത്തെ മികച്ച ജാവലിൻ ത്രോ താരമായതില്‍ എനിക്ക് സന്തോഷമടക്കാനാവുന്നില്ല'- ബാർട്ടോണിയറ്റ്സ് പറഞ്ഞു. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 87.03 മീറ്റര്‍ ദൂരം എറിഞ്ഞാണ് 23കാരനായ നീരജ് സുവര്‍ണ ചരിത്രം കുറിച്ചത്.