ടോക്കിയോ : ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് ഏറെ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന അമ്പെയ്‌ത്തില്‍ തിരിച്ചടി. പുരുഷ സിംഗിള്‍സിൽ അതാനു ദാസ് പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷകള്‍ അവസാനിച്ചു. വെള്ളിയാഴ്‌ച സൂപ്പർ താരം ദീപിക കുമാരി ക്വാർട്ടറില്‍ പുറത്തായതിന് പിന്നാലെയാണ് ഇന്ത്യയ്‌ക്ക് വീണ്ടും തിരിച്ചടിയുണ്ടായത്.
പ്രീ ക്വാർട്ടർ പോരാട്ടത്തിലാണ് അതാനു വീണുപോയത്. ജപ്പാന്‍റെ ഫുറുക്കാവ തകഹാരുവിനെതിരെ 6-4 നായിരുന്നു ഇന്ത്യൻ താരത്തിന്‍റെ തോല്‍വി. ആകെയുള്ള അഞ്ച് സെറ്റില്‍ ഒരു തവണ പോലും അതാനുവിന് മുന്നിലെത്താനായില്ലെന്നത് ഏറെ നിരാശപ്പെടുത്തി.