കേരളം

kerala

ETV Bharat / sports

ടോക്കിയോ ഒളിമ്പിക്സ് 15ാം ദിനം; ഇന്ത്യന്‍ പ്രതീക്ഷകള്‍

ഹോക്കിയില്‍ വെങ്കല മെഡലിനായി ഇന്ത്യന്‍ വനിതകളും ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബജ്‌റംഗ് പുനിയയും 15ാം ദിനമായ വെള്ളിയാഴ്ച കളത്തിലിറങ്ങും.

Tokyo Olympics  Indian athletes  Tokyo Olympics Day 15  ടോക്കിയോ ഒളിമ്പിക്സ്  ടോക്കിയോ ഒളിമ്പിക്സ് 2020
ടോക്കിയോ ഒളിമ്പിക്സ് 15ാം ദിനം; ഇന്ത്യന്‍ പ്രതീക്ഷകള്‍

By

Published : Aug 5, 2021, 8:47 PM IST

ടോക്കിയോ: ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഒളിമ്പിക് മെഡലുമായി ജപ്പാനില്‍ നിന്ന് തിരിക്കാനാണ് ഇന്ത്യന്‍ സംഘം പ്രതീക്ഷ പുലര്‍ത്തുന്നത്. ഹോക്കിയില്‍ വെങ്കല മെഡലിനായി ഇന്ത്യന്‍ വനിതകളും ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബജ്‌റംഗ് പുനിയയും 15ാം ദിനമായ വെള്ളിയാഴ്ച കളത്തിലിറങ്ങും.

15ാം ദിനം ഇന്ത്യയുടെ ഒളിമ്പിക് പ്രതീഷ

ബജ്‌റംഗ് പുനിയ

65 കിലോഗ്രാം വിഭാഗത്തിൽ ലോക രണ്ടാം നമ്പറും ടോക്കിയോയിലെ ഇന്ത്യന്‍ പ്രതീക്ഷയുമായ ബജ്‌റംഗ് പുനിയ ആദ്യ മത്സരത്തിനിറങ്ങും. കിർഗിസ്ഥാന്‍റെ എർണാസറാണ് താരത്തിന്‍റെ എതിരാളി. കാൽമുട്ടിന് പരിക്കേറ്റെങ്കിലും താരത്തില്‍ നിന്നും ഒരു മെഡല്‍ രാജ്യം പ്രതീക്ഷിക്കുന്നുണ്ട്.

വനിത ഹോക്കി

ചരിത്രത്തിലെ ആദ്യ ഒളിമ്പിക് മെഡല്‍ തേടി ഇന്ത്യന്‍ വനികളുടെ ഹോക്കി ടീം 15ാം ദിനം കളത്തിലിറങ്ങും. റിയോ ഒളിമ്പിക്സ് ജേതാക്കളായ ബ്രിട്ടനാണ് ടീമിന്‍റെ എതിരാളി. രാവിലെ ഏഴ് മണിക്കാണ് ഈ മത്സരം.

വനിതകളുടെ 20 കിലോ മീറ്റര്‍ നടത്തം

പ്രിയങ്ക ഗോസ്വാമി, ഭാവന ജാട്ട്- 1pm

പുരുഷന്മാരുടെ 4x400 മീറ്റർ റിലേ

അമോജ് ജേക്കബ്, നാഗനാഥൻ പാണ്ടി, ആരോക്യ രാജീവ്. നോഹ ടോം, മുഹമ്മദ് അനസ് എന്നിവരാണ് ഈ ഇനത്തില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുക.

ABOUT THE AUTHOR

...view details