കേരളം

kerala

ETV Bharat / sports

നീരജ് ചോപ്രയ്ക്ക് ഒരുകോടി; ഒളിമ്പിക് ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ - മീരാബായ് ചാനു

ഒളിമ്പിക് ഹോക്കിയില്‍ 41 വര്‍ഷത്തെ ഇടവേളയക്ക് ശേഷം ഇന്ത്യയ്ക്ക് മെഡല്‍ നേടിത്തന്ന ടീമിന് 1.25 കോടി രൂപ നല്‍കുമെന്നും ജയ് ഷാ പറഞ്ഞു.

Tokyo Olympics:  ടോക്കിയോ ഒളിമ്പിക്സ്  Neeraj Chopra  BCCI  ബിസിസിഐ  മീരാബായ് ചാനു  രവികുമാര്‍ ദഹിയ
നീരജ് ചോപ്രയ്ക്ക് ഒരുകോടി; ഒളിമ്പിക് ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

By

Published : Aug 7, 2021, 10:28 PM IST

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. അത്ലറ്റിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ നല്‍കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ഒളിമ്പിക് ഹോക്കിയില്‍ 41 വര്‍ഷത്തെ ഇടവേളയക്ക് ശേഷം ഇന്ത്യയ്ക്ക് മെഡല്‍ നേടിത്തന്ന ടീമിന് 1.25 കോടി രൂപ നല്‍കുമെന്നും ജയ് ഷാ പറഞ്ഞു.

വെള്ളി മെഡല്‍ നേടിയ മീരാബായ് ചാനു (വെയ്റ്റ് ലിഫ്റ്റിങ്), രവികുമാര്‍ ദഹിയ (ഗുസ്തി) എന്നിവര്‍ക്ക് 50 ലക്ഷം രൂപ വീതവും, വെങ്കല മെഡല്‍ ജേതാക്കളായ ബജ്‌റംഗ് പുനിയ (ഗുസ്തി), പിവി സിന്ധു (ബാഡ്മിന്‍റണ്‍), ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ (ബോക്സിങ്) എന്നിവര്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കുമെന്നും ജയ് ഷാ വ്യക്തമാക്കി.

അതേസമയം ടോക്കിയോയില്‍ പുതു ചരിത്രം സൃഷ്ടിച്ച നീരജ് ചോപ്രയ്ക്ക് അഭിനന്ദനത്തിന്‍റെ പ്രവാഹമാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയ നിരവധി പ്രമുഖര്‍ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

also read:'നീരജിന്‍റെ വിജയം വരും തലമുറയ്ക്ക് പ്രചോദനമാവും': അനുരാഗ് താക്കൂര്‍

"ടോക്കിയോയിൽ ചരിത്രം രചിക്കപ്പെട്ടു. നീരജ് ചോപ്രയുടെ നേട്ടം എന്നെന്നും ഓർമിക്കപ്പെടും. അഭിനിവേശത്തോടെയും സമാനതകളില്ലാത്ത ധൈര്യത്തോടെയുമാണ് നീരജ് മികച്ച പ്രകടനം കാഴ്ച വച്ചത്. സ്വർണം നേടിയതിന് അഭിനന്ദനങ്ങൾ" എന്നായിരുന്നു മോദി ട്വിറ്ററിൽ കുറിച്ചത്.

ABOUT THE AUTHOR

...view details