ടോക്കിയോ : ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനിടെ 18 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സംഘാടകര്‍. ഇതോടെ ഗെയിംസുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 259 ആയി. കൊവിഡ് സ്ഥിരീകരിച്ച 18 പേരില്‍, 11 പേര്‍ കോണ്‍ട്രാക്ടര്‍മാരും അഞ്ച് പേര്‍ ഉദ്യോഗസ്ഥരും ഒരാള്‍ വളണ്ടിയറുമാണ്.
ഇതില്‍ തന്നെ അഞ്ച് പേര്‍ വിദേശത്ത് നിന്നുള്ളവരും 13 പേര്‍ ജപ്പാന്‍കാരുമാണ്. അതേസമയം ഒളിമ്പിക്‌സുമായി ബന്ധപ്പെട്ടുള്ള കുറഞ്ഞ കൊവിഡ് കണക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്ന് സംഘാടക സമിതി സിഇഒ തോഷിറോ മുട്ടോ പറഞ്ഞു.