ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ സ്വന്തമാക്കിയ പി.വി സിന്ധുവിന് അഭിനന്ദനവുമായി കായിക ലോകം. ചൈനയുടെ ലോക ഒമ്പതാം നമ്പര്‍ താരം ഹെ ബിങ് ജിയാവോക്കെതിരെ തുടർച്ചയായ സെറ്റുകൾ സ്വന്തമാക്കിക്കൊണ്ടാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്. ശക്തമായ മത്സരത്തിൽ ആദ്യ ഗെയിം 21- 13 നും രണ്ടാം ഗെയിം 21-15 നുമാണ് സിന്ധു സ്വന്തമാക്കിയത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര, മീര ഭായി ചാനു, വിരേന്ദ്ര സെവാഗ്, വി.വി.എസ് ലക്ഷ്മണ്‍, ഗൗതം ഗംഭീർ, ഹർഭജൻ സിങ്, സുരേഷ് റെയ്‌ന, ശിഖർ ധവാൻ, ഹർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ തുടങ്ങിയ പ്രമുഖർ അഭിനന്ദനമറിയിച്ചു.