കേരളം

kerala

ETV Bharat / sports

വീണു, എഴുന്നേറ്റു, ഒന്നാം സ്ഥാനത്തേക്ക് ഓടിക്കയറി ; സിഫാൻ ഹസന്‍റെ വിസ്‌മയക്കുതിപ്പ് - ടോക്കിയോ ഒളിമ്പിക്സ് മത്സരങ്ങൾ

വനിതകളുടെ 1500 മീറ്റർ ഹീറ്റ്സിനിടെ കെനിയൻ താരം ജെബിടോക്കുമായി കൂട്ടിയിടിച്ച് വീണെങ്കിലും അവിടെ നിന്ന് എഴുന്നേറ്റ് ഓടി ഒന്നാമതെത്തി നെതർലാൻഡ്‌സിന്‍റെ സിഫാൻ ഹസൻ.

സിഫാൻ ഹസൻ  Sifan Hassan  Sifan Hassan tokyo olympics  സിഫാൻ ഹസൻ ടോക്കിയോ ഒളിമ്പിക്‌സ്  സിഫാൻ ഹസൻ ഓട്ടം  Sifan Hassan Falls during race  Sifan Hassan olympics  സിഫാൻ  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ടോക്കിയോ ഒളിമ്പിക്സ് മത്സരങ്ങൾ  ടോക്കിയോ ഒളിമ്പിക്സ് പ്രത്യേകതകൾ
വീണു, എഴുന്നേറ്റു, ഒന്നാം സ്ഥാനത്തേക്ക് ഓടിക്കയറി ; സിഫാൻ ഹസന്‍റെ കുതിപ്പിൽ അമ്പരന്ന് ലോകം

By

Published : Aug 3, 2021, 1:43 PM IST

ടോക്കിയോ :ഒളിമ്പിക്‌സിൽ വനിതകളുടെ 1500 മീറ്റർ ഹീറ്റ്സിനിടെ കൂടെ ഓടിയ താരത്തെ തട്ടി നെതർലാൻഡ്‌സിന്‍റെ സിഫാൻ ഹസൻ ട്രാക്കിൽ വീണുപോയപ്പോൾ ഇനിയൊരു തിരിച്ചുവരവില്ലെന്നാകും മത്സരം കണ്ടുകൊണ്ടിരുന്നവര്‍ ചിന്തിച്ചിട്ടുണ്ടാകുക. എന്നാൽ പിന്നീട് കണ്ടത് ആരെയും അമ്പരപ്പിക്കുന്ന കുതിപ്പായിരുന്നു.

അസാധ്യമെന്ന് ഏവർക്കും തോന്നാവുന്ന പ്രകടനമാണ് ഞായറാഴ്‌ച നടന്ന ഹീറ്റ്സിൽ സിഫാൻ ഹസൻ കാഴ്‌ചവെച്ചത്. കെനിയൻ താരം ജെബിടോക്കുമായി കൂട്ടിയിടിച്ച് വീണതിന് ശേഷം ചാടി എഴുന്നേറ്റ് പിന്നിൽ നിന്ന് ഓടിക്കയറി ഹീറ്റ്സിൽ ഒന്നാമതായാണ് സിഫാൻ ഫിനിഷ് ചെയ്‌തത്. അതും 14.36.79 സെക്കന്‍റിൽ.

എന്നാൽ അത് മാത്രമായിരുന്നില്ല. വീണ് പരിക്കുപറ്റിക്കാണും എന്ന് ചിന്തിച്ചവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് വൈകുന്നേരം നടന്ന 5000 മീറ്റർ ഫൈനലിൽ 14 മിനിറ്റ് 36.79 സെക്കന്‍റില്‍ ഓടിക്കയറി താരം സ്വർണം സ്വന്തമാക്കി.

ALSO READ:ആർക്കും കഴിയും ഇങ്ങനെ... ബർഷിമും ടാംബേരിയും പങ്കുവെച്ചത് സ്വർണമല്ല, ഹൃദയമാണ്.. നിറയെ സ്നേഹം, സൗഹൃദം...

കോഫിയാണ് തന്‍റെ ഊർജത്തിന്‍റെ രഹസ്യം എന്നാണ് മത്സരശേഷം സിഫാൻ പറഞ്ഞത്.' ലോകത്ത് കോഫി ഇല്ലായിരുന്നെങ്കിൽ ഞാൻ ഒളിമ്പിക്‌സ് ചാമ്പ്യൻ ആകില്ലായിരുന്നു' മത്സരശേഷം തനിക്ക് മുന്നിലേക്ക് നീണ്ട മൈക്കിലൂടെ സിഫാൻ പറഞ്ഞു.

1500 മീറ്റർ, 1000 മീറ്റർ, 5000 മീറ്റർ എന്നിവയിൽ ഹീറ്റ്സിലും, സെമിയിലും, ഫൈനലിലുമായി എട്ട് ദിവസത്തിനിടെ ആറ് മത്സരത്തിലാണ് സിഫാൻ പങ്കെടുക്കുന്നത്. 1500, 10000 മീറ്ററുകളിൽ കൂടി സ്വർണം സ്വന്തമാക്കുകയാണ് സിഫാന്‍റെ ലക്ഷ്യം.

ABOUT THE AUTHOR

...view details