ടോക്കിയോ :പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. പുരുഷൻമാരുടെ 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1വിഭാഗത്തിൽ മനീഷ് നര്‍വാളാണ് സ്വർണം നേടിയത്. ഈ ഇനത്തില്‍ തന്നെ ഇന്ത്യയുടെ സിങ് രാജ് വെള്ളിയും നേടി.
ഫൈനലില്‍ 218.2 പോയന്‍റ് നേടി പാരാലിമ്പിക്‌സ് റെക്കോഡോടെയാണ് മനീഷ് നര്‍വാള്‍ സ്വര്‍ണം നേടിയത്. 216.7 പോയന്‍റ് നേടിയാണ് സിങ് രാജ് വെള്ളി മെഡല്‍ നേടിയത്. റഷ്യയുടെ സെര്‍ജി മലിഷേവ് ഈ ഇനത്തില്‍ വെങ്കലം നേടി.
യോഗ്യതാമത്സരത്തില്‍ ഏഴാം സ്ഥാനം മാത്രമാണ് നര്‍വാളിന് ലഭിച്ചത്. സിങ് രാജിന് നാലാം സ്ഥാനമായിരുന്നു. എന്നാല്‍ ഫൈനലില്‍ ഇരുവരും ഫോമിലേക്കുയര്‍ന്നു. ടോക്കിയോ പാരാലിമ്പിക്‌സ് ഷൂട്ടിങ്ങില്‍ സിങ് രാജിന്‍റെ രണ്ടാം മെഡലാണിത്. നേരത്തേ പുരുഷന്മാരുടെ 10മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1വിഭാഗത്തിൽ താരം വെങ്കലം നേടിയിരുന്നു.
ALSO READ:'ഗൂഗിൾ എന്‍റെ ആദ്യ കോച്ച്' ; ആദ്യ പാഠങ്ങൾ ഗൂഗിളിൽ നിന്നാണെന്ന് വെള്ളിമെഡൽ ജേതാവ് പ്രവീൺ കുമാർ
ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 15ആയി. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പെടെ 34-ാം സ്ഥാനത്താണ് ഇന്ത്യ.