കേരളം

kerala

ETV Bharat / sports

ഒളിമ്പിക്‌സിൽ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ച് തുഴച്ചിലിൽ ഇന്ത്യൻ സഖ്യം പുറത്ത്

ഇന്ത്യൻ സംഘം ഫിനിഷ് ചെയ്‌തത് 6:29.66 സെക്കന്‍റില്‍

Rowers Arjun and Arvind  Rowing  ഒളിമ്പിക്‌സ്  ടോക്കിയോ ഒളിമ്പിക്‌സ്  ലൈറ്റ്‌വെയ്റ്റ് ഡബിള്‍ സ്‌കള്‍സ്  റോവിങ്  റോവിങ് ഇന്ത്യ  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്
ഒളിമ്പിക്‌സിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ച് തുഴച്ചിലിൽ ഇന്ത്യൻ സഖ്യം പുറത്ത്

By

Published : Jul 29, 2021, 5:53 PM IST

ടോക്കിയോ :ടോക്കിയോ ഒളിമ്പിക്‌സ് റോവിങ്ങിൽ ഇന്ത്യൻ ജോഡികളായ അര്‍ജുന്‍ലാൽ അരവിന്ദ് സിങ് സഖ്യം പുറത്ത്. ലൈറ്റ്‌വെയ്റ്റ് ഡബിള്‍ സ്‌കള്‍സ് വിഭാഗം ഫൈനലിൽ 11-ാം സ്ഥാനത്താണ് ഇന്ത്യൻ താരങ്ങൾ ഫിനിഷ് ചെയ്‌തത്.

ഒളിമ്പിക്‌സ് റോവിങ്ങില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ചാണ് ഇരുവരും പുറത്തായത്. 6:29.66 സെക്കന്‍റിലാണ് ഇരുവരും ഫിനിഷ് ചെയ്തത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫിനിഷിങ്ങാണിത്.

ALSO READ:ഒളിമ്പിക്‌സ് : 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഹീറ്റ്‌സിൽ സജൻ പ്രകാശ് പുറത്ത്

അര്‍ജുന്‍, അരവിന്ദ് ജോടിയുടെ മെഡല്‍ പ്രതീക്ഷ ബുധനാഴ്ച അവസാനിച്ചിരുന്നു. രണ്ടാം സെമി ഫൈനലില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയായിരുന്നു ഇത്.

ആറ് ടീമുകള്‍ അണിനിരന്ന രണ്ടാം സെമിയില്‍ 6.24.41 സെക്കന്‍റിലായിരുന്നു ഇരുവരും ഫിനിഷ് ചെയ്തത്. ആദ്യത്തെ മൂന്ന് സ്ഥാനക്കാര്‍ക്ക് മാത്രമേ സെമി സാധ്യതയുണ്ടായിരുന്നുള്ളൂ.

ലൈറ്റ്‌വെയ്റ്റ് ഡബിള്‍ സ്‌കള്‍സ് ഫൈനലിൽ അയർലന്‍ഡ് സ്വർണവും, ജർമനി വെള്ളിയും, ഇറ്റലി വെങ്കലവും നേടി.

ABOUT THE AUTHOR

...view details