ടോക്കിയോ : പാരാലിമ്പിക്‌സിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ താരം ഹർവീന്ദർ സിങ്. അമ്പെയ്‌ത്തിൽ പുരുഷവിഭാഗം റീ കർവ് വിഭാഗത്തിൽ ഹര്‍വീന്ദര്‍ വെങ്കലം കൈപ്പിടിയിലാക്കി. പാരാ ആർച്ചറിയിൽ ഇന്ത്യയുടെ ആദ്യത്തെ മെഡലാണിത്.
വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഹർവീന്ദർ സിങ്ങിനും ദക്ഷിണ കൊറിയയുടെ മിന്‍ സു കിമ്മിനും ഒരേ പോയിന്‍റായിരുന്നു. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ 6-5ന് ജയിച്ചാണ് ഇന്ത്യന്‍ താരം വെങ്കലം നേടിയത്.
പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ 13ാം മെഡലാണിത്. ലോക റാങ്കിങില്‍ 23-ാം സ്ഥാനത്താണ് ഹര്‍വീന്ദര്‍. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി സ്വര്‍ണ മെഡല്‍ നേടിയിരുന്നു.
ALSO READ:പാരാലിമ്പിക്‌സ് : ബാഡ്‌മിന്‍റണിൽ മെഡലുറപ്പിച്ച് ഇന്ത്യ, പ്രമോദ് ഭഗത് ഫൈനലിൽ
അതേസമയം ചരിത്രത്തിലെ എക്കാലത്തെയും വലിയ മെഡൽ കൊയ്‌ത്തുമായാണ് പാരാലിമ്പിക്‌സിൽ ഇന്ത്യ കുതിക്കുന്നത്. മൂന്ന് സ്വര്‍ണം, ഏഴ് വെള്ളി, അഞ്ച് വെങ്കലം എന്നിവയുൾപ്പെടെ 15 മെഡലുമായി 34-ാം സ്ഥാനത്താണ് ഇന്ത്യ.