കേരളം

kerala

ETV Bharat / sports

വെള്ളിക്ക് പൊന്നിൻ തിളക്കം; മീരാബായിക്ക് അഭിനന്ദനവുമായി രാജ്യം

49 കിലോ ഭാരോദ്വഹനത്തിലാണ് മീരാബായി ചാനു വെള്ളി സ്വന്തമാക്കിയത്

മീരാബായിക്ക് അഭിനന്ദനവുമായി രാജ്യം  മീരാബായി ചാനു  മീരാബായി ചാനു ടോക്കിയോ  നരേന്ദ്ര മോദി  രാഹുൽ ഗാന്ധി  Modi  Rahul Gandhi  പിണറായി വിജയPinarayi vijayan  Sachin  CONGRATULATES WEIGHTLIFTER MIRABAI CHANU  MIRABAI CHANU  TOKYO OLYMPICS 2021  TOKYO OLYMPICS MIRABAI CHANU
വെള്ളിത്തിളക്കം; മീരാബായിക്ക് അഭിനന്ദനവുമായി രാജ്യം

By

Published : Jul 24, 2021, 5:54 PM IST

ടോക്കിയോ ഒളിമ്പിക്‌സിൽ ഭാരോദ്വഹനത്തിൽ വെള്ളിമെഡൽ നേടിയ മീരാബായി ചാനുവിന് അഭിനന്ദന പ്രവാഹവുമായി രാജ്യം. കലാ സാംസ്കാരിക കായിക മേഖലകളിലെ പ്രമുഖർ ചാനുവിന് അഭിനന്ദനവുമായെത്തി.

പ്രധാന മന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, കോൺഗ്രസ് നേതാക്കളായ ശശി തരൂർ, കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയ രാഷ്‌ട്രീയ നേതാക്കൾ മീരാബായിക്ക് അഭിനന്ദനമറിയിച്ചു.

'ഇന്ത്യ സന്തോഷിക്കുന്നു. മീരാബായി ചാനു- മികച്ച പ്രകടനം. ഭാരോദ്വഹനത്തിൽ വെള്ളി നേടിയതിന് അഭിനന്ദനങ്ങൾ. നിങ്ങളുടെ വിജയം ഓരോ ഇന്ത്യക്കാരനേയും പ്രചോദിപ്പിക്കുന്നു. #ചിയർ ഫോർ ഇന്ത്യ', മോദി ട്വിറ്ററിൽ കുറിച്ചു.

കായിക മേഖലയിൽ നിന്ന് സച്ചിൻ ടെൻഡുൽക്കർ, ഗൗതം ഗംഭീർ, സുനിൽ ഛേത്രി, സുരേഷ് റെയ്ന, ഹർഭജൻ സിങ്, ഇർഫാൻ പത്താൻ, സൂര്യകുമാർ യാദവ് ആർപി സിങ്, ശ്രേയസ് അയ്യർ തുടങ്ങിയ പ്രമുഖരും ആശംസയർപ്പിച്ചു.

'പരിക്കിന് ശേഷം സ്വയം രൂപാന്തരപ്പെട്ട് ഇന്ത്യക്കായി വെള്ളി നേടിയത് വിസ്മയകരമായ കാര്യമാണ്. നിങ്ങൾ ഇന്ത്യൻ പതാകയെ അഭിമാനത്തിന്‍റെ നെറുകയിലെത്തിച്ചു', സച്ചിൻ കുറിച്ചു. ടോക്കിയോ ഒളിമ്പിക്‌സിലെ 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാബായി ചാനു വെള്ളി സ്വന്തമാക്കിയത്. സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലും മികച്ച പ്രകടനമാണ് ചാനു കാഴ്‌ച വെച്ചത്.

ALSO READ:പൊന്നിനെക്കാൾ തിളക്കം; റിയോയില്‍ വീണ കണ്ണീരിന് ചാനുവിന്‍റെ പ്രായശ്ചിത്തം

ABOUT THE AUTHOR

...view details