കേരളം

kerala

ETV Bharat / sports

ചരിത്രമെഴുതി ഇന്ത്യ; 41 വർഷത്തിന് ശേഷം ഒളിമ്പിക്‌സ് ഹോക്കി സെമിയിൽ

ഗ്രേറ്റ് ബ്രിട്ടനെ 3-1ന് തകർത്താണ് ഇന്ത്യ സെമിഫൈനലിലേക്ക് കടന്നത്

India Beat Great Britain in Men's Hockey  India March Into Men's Hockey Semis Tokyo Olympics  India March Into Men's Hockey Semis  ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കിയിൽ സെമിയിൽ  ഒളിമ്പിക്‌സ് ഹോക്കി ഇന്ത്യ വിജയിച്ചു  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്
ചരിത്രമെഴുതി ഇന്ത്യ; 41 വർഷത്തിന് ശേഷം ഒളിമ്പിക്‌സ് ഹോക്കിയിൽ സെമിയിൽ

By

Published : Aug 1, 2021, 7:29 PM IST

ടോക്കിയോ: 41 വർഷത്തിന് ശേഷം ഒളിമ്പിക്‌സ് ഹോക്കി സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. പുരുഷവിഭാഗം ക്വാർട്ടർ ഫൈനലിൽ ശക്‌തരായ ഗ്രേറ്റ് ബ്രിട്ടനെ 3-1ന് തകർത്താണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ഏഴാം മിനിറ്റില്‍ ദില്‍പ്രീത് സിങ്ങും, 16-ാം മിനിറ്റില്‍ ഗുജ്‌റന്ത് സിങ്ങും, 57-ാം മിനിട്ടിൽ ഹാദിക് സിങുമാണ് ലക്ഷ്യം കണ്ടത്. 45-ാം മിനിറ്റില്‍ ബ്രിട്ടിന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ഇയാന്‍ സാമുവല്‍ വാര്‍ഡാണ് ലക്ഷ്യം കണ്ടത്. മലയാളിയായ ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന്‍റെ തകർപ്പൻ സേവുകളാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് തുണയായത്. സ്പെയിനെ തോൽപ്പിച്ചെത്തുന്ന ബെൽജിയമാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി.

ALSO READ:അഭിമാന സിന്ധു; ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണിൽ വെങ്കലം

ഇതിന് മുമ്പ് 1980-ലെ മോസ്‌കോ ഒളിമ്പിക്‌സിലാണ് ഇന്ത്യ സെമിയിലെത്തിയത്. 2018 ബെയ്‌ജിങ് ഒളിമ്പിക്‌സിന് യോഗ്യത നേടാതിരുന്ന ഇന്ത്യ 2016 റിയോ ഒളിമ്പിക്‌സില്‍ അവസാന സ്ഥാനക്കാരായാണ് നാട്ടിലേക്ക് മടങ്ങിയത്.

ABOUT THE AUTHOR

...view details