കേരളം

kerala

ETV Bharat / sports

'രാജ്യത്തിന്‍റെ അഭിമാനം' ; ഭവിന പട്ടേലിന് 3 കോടി രൂപ പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ

ഗുജറാത്തിലെ മെഹ്സാന സ്വദേശിയാണ് പാരാലിമ്പിക്‌സില്‍ വനിത ടേബിള്‍ ടെന്നിസില്‍ വെള്ളി നേടിയ ഭവിന പട്ടേൽ

Gujarat government reward Rs 3 crore to Paralympic silver medallist Bhavina Patel  Bhavina Patel  ഭവിന പട്ടേൽ  ഭവിന പട്ടേലിന് മൂന്ന് കോടി രൂപ പരിതോഷികം  പാരാലിമ്പിക്‌സ്  ഭവിന പട്ടേലിന് വെങ്കലം  ഗുജറാത്ത് സർക്കാർ  വിജയ് രൂപാനി  ദിവ്യാംഗ് ഖേല്‍ പ്രതിഭ പ്രോത്സാഹന്‍ പുരസ്‌കാര്‍ യോജന  ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ  ഭവിന പട്ടേലിന് പാരിതോഷികം
ഭവിന പട്ടേലിന് മൂന്ന് കോടി രൂപ പരിതോഷികം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ

By

Published : Aug 29, 2021, 9:26 PM IST

ടോക്കിയോ : പാരാലിമ്പിക്‌സില്‍ വനിത ടേബിള്‍ ടെന്നിസില്‍ വെള്ളി നേടിയ ഭവിന പട്ടേലിന് മൂന്ന് കോടി രൂപ പരിതോഷികം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയാണ് ഇക്കാര്യം അറിയിച്ചത്. പാരാലിമ്പിക്‌ ചരിത്രത്തില്‍ ടേബിള്‍ ടെന്നിസിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ മെഡലാണ് ഭവിന സ്വന്തമാക്കിയത്. ഗുജറാത്തിലെ മെഹ്സാന സ്വദേശിയാണ് താരം.

ദിവ്യാംഗ് ഖേല്‍ പ്രതിഭ പ്രോത്സാഹന്‍ പുരസ്‌കാര്‍ യോജനയുടെ കീഴിലാണ് ഭവിനയ്ക്ക് സമ്മാനത്തുക ലഭിക്കുക. ഇതിനുപുറമേ ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ഭവിനയ്ക്ക് സമ്മാനത്തുക നല്‍കും. 31 ലക്ഷം രൂപയാണ് ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഭവിനയ്ക്ക് സമ്മാനിക്കുക.

വനിതകളുടെ ക്ലാസ് ഫോര്‍ വിഭാഗത്തില്‍ ചൈനയുടെ ലോക ഒന്നാം നമ്പർ താരമായ ഷൗ യിങ്ങിനോട് തോല്‍വി വഴങ്ങിയതോടെയാണ് ഭവിനയ്ക്ക് വെങ്കലം ലഭിച്ചത്. മത്സരത്തിൽ ചൈനീസ് താരത്തിന് നേരെ കാര്യമായ വെല്ലുവിളി ഉയർത്താൻ ഭവിനക്കായിരുന്നില്ല.

ALSO READ:പാരാലിമ്പിക്‌സ്: ഭവിന പട്ടേലിന് വെള്ളി; ടോക്കിയോയില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍

നേരത്തേ സെമിയില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് 34 കാരിയായ ഭവിന ഫൈനലിലെത്തിയത്.

മെഡൽ സാധ്യതയ്ക്കുള്ള താരങ്ങളുടെ പട്ടികയിൽ പരിഗണിക്കാതിരുന്ന ഭവിന ടോക്കിയോയിൽ അവിശ്വസനീയ കുതിപ്പാണ് നടത്തിയത്.

ABOUT THE AUTHOR

...view details