ടോക്കിയോ :ടോക്കിയോ ഒളിമ്പിക്‌സ് വനിത വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം അന്നു റാണി ഫൈനൽ കാണാതെ പുറത്ത്. 14-ാം സ്ഥാനത്താണ് താരം യോഗ്യത റൗണ്ട് പൂർത്തിയാക്കിയത്. ആദ്യ 12 പേർക്കാണ് മുന്നോട്ടുള്ള റൗണ്ടുകൾക്ക് യോഗ്യത.
ആദ്യ ശ്രമത്തിൽ 50.35 മീറ്ററും രണ്ടാം ശ്രമത്തിൽ 53.19 മീറ്ററും മൂന്നാം ശ്രമത്തിൽ 54.04 മീറ്ററും അന്നു കണ്ടെത്തിയിരുന്നു. ആദ്യ ശ്രമത്തിൽ ആറാം സ്ഥാനത്ത് എത്താൻ സാധിച്ചെങ്കിലും രണ്ടാം ശ്രമത്തോടെ അന്നു 14-ാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു.