ടോക്കിയോ: ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വീണ്ടും നിരാശ. 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയായിരുന്ന അഞ്ജും മൗദ്ഗിലിനും, തേജസ്വിനി സാവന്തും ഫൈനല്‍ യോഗ്യത നേടാതെ പുറത്തായി. അഞ്ജും 15-ാം സ്ഥാനത്തും തേജസ്വിനി 33-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അവസാന റൗണ്ടിൽ കാലിടറിയതാണ് അഞ്ജുമിന്റെ ഫൈനൽ മോഹങ്ങൾക്ക് തിരിച്ചടിയായത്. നീലിങ്, പ്രോണ്‍, സ്റ്റാന്‍ഡിങ് പൊസിഷനുകളിലായി യഥാക്രമം 390, 395, 382 പോയന്റുകളുമായി 1167 ടോട്ടല്‍ പോയിന്റാണ് അഞ്ജും മൗദ്ഗിലിന് നേടാനായത്.