ന്യൂയോര്‍ക്ക് : സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ യു എസ് ഓപ്പണിന്‍റെ രണ്ടാം റൌണ്ടില്‍ കടന്നു. ജോൺ മിൽമാനെതിരെ നേരിട്ടുള്ള സെറ്റിന് തോല്‍പ്പിച്ചാണ് നദാല്‍ യു എസ് ഓപ്പണില്‍ മികച്ച തുടക്കം കുറിച്ചിരിക്കുന്നത്.
യു എസ് ഓപ്പണില്‍ നദാലിന് മികച്ച തുടക്കം
തുടക്കത്തിൽ തന്നെ നദാലിനായിരുന്നു ആധിപത്യം. രണ്ടാം സെറ്റ് വളരെ എളുപ്പത്തിലാണ് നദാല്‍ ജയിച്ചു കയറിയത്. മൂന്നാം സെറ്റും നദാലിന് വെല്ലുവിളി ഉയര്‍ത്താന്‍ ജോണ്‍ മില്‍മാന് കഴിഞ്ഞിരുന്നില്ല. സ്കോര്‍ - 6-3,6-2, 6-2