യുഎസ് ഓപ്പണിൽ നിന്ന് ജോക്കോവിച്ചിനെ അയോഗ്യനാക്കി - ജോക്കോവിച്ചിനെ അയോഗ്യനാക്കി
കോർട്ടിന് പുറത്തേക്ക് അടിച്ച പന്ത് റഫറിയുടെ കഴുത്തിൽ കൊണ്ടതിനെ തുടർന്നാണ് നടപടി
യുഎസ് ഓപ്പണിൽ നിന്ന് ജോക്കോവിച്ചിനെ അയോഗ്യനാക്കി
ന്യൂയോർക്ക് : യുഎസ് ഓപ്പണിൽ നിന്ന് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ അയോഗ്യനാക്കി. പോയിന്‍റ് നഷ്‌ടപെട്ട ദേഷ്യത്തിൽ താരം കോർട്ടിന് പുറത്തേക്ക് അടിച്ച പന്ത് റഫറിയുടെ കഴുത്തിൽ കൊണ്ടതിനെ തുടർന്നാണ് നടപടി. സ്പെയിനിന്‍റെ പാബ്ലോകരെനോ ബുസ്‌റ്റിനെതിരെ നടന്ന പ്രീക്വാർട്ടർ മത്സരത്തിനിടെയാണ് സംഭവം. താരം ഉടൻ തന്നെ ഓടിയെത്തി ഖേദം പ്രകടിപ്പിച്ചെങ്കിലും മത്സര നിയമപ്രകാരം മാച്ച് റഫറി താരത്തെ അയോഗ്യനാക്കുകയായിരുന്നു.