ടെന്നീസ് താരം ബോര്‍ണ കോറിക്കിനും കൊവിഡ് 19 - covid 19 news
സെര്‍ബിയയില്‍ നടക്കുന്ന ടെന്നീസ് ടൂര്ണമെന്റായ അഡ്രിയ ടൂറില്‍ ക്രോയേഷന്‍ താരം ബോര്‍ണ കോറിക്ക് പങ്കെടുത്തിരുന്നു. നേരത്തെ ടൂര്‍ണമെന്റിന്റെ ഭാഗമായ ലോക 19-ാം നമ്പര്‍ താരം ഗ്രിഗോര്‍ ദിമിത്രോവും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു
സദര്‍: ക്രോയേഷ്യന്‍ ടെന്നീസ് താരം ബോര്‍ണ കോറിക്കിന് കൊവിഡ് 19. തനിക്ക് രോഗം സ്ഥിരീകരിച്ചതായി കോറിക്ക് സാമൂഹ്യമാധ്യമം വഴി വെളിപ്പെടുത്തുകയായിരുന്നു. സെര്‍ബിയയില്‍ നടക്കുന്ന ടെന്നീസ് ടൂര്ണമെന്റായ അഡ്രിയ ടൂറില്‍ കോറിക്ക് പങ്കെടുത്തിരുന്നു. നേരത്തെ ലോക 19-ാം നമ്പര്‍ താരം ഗ്രിഗോര്‍ ദിമിത്രോവിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്‍റ് റദ്ദാക്കിയിരുന്നു. കാരുണ്യ പ്രവര്‍ത്തിക്ക് പണം കണ്ടെത്താനായി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിചിന്റെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ലോകം കൊവിഡ് 19 ഭീതിയില്‍ കഴിയുമ്പോള്‍ ടൂര്‍ണമെന്‍റുമായി മുന്നോട്ട് പോയ ദ്യോക്കോവിച്ചിന് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.