ന്യൂഡല്‍ഹി: അവാന നിമിഷത്തില്‍ ലഭിച്ച ഒളിമ്പിക് യോഗ്യത വിശ്വസിക്കാനാവുന്നില്ലെന്നും വികാരങ്ങള്‍ പ്രകടമാക്കാന്‍ വാക്കുകള്‍ ലഭിക്കുന്നില്ലെന്നും ഇന്ത്യന്‍ ടെന്നീസ് താരം സുമിത് നാഗല്‍. എല്ലാവരുടേയും പിന്തുണയ്ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി പറയുന്നതായും താരം ട്വിറ്ററില്‍ കുറിച്ചു.
ഒളിമ്പിക്സ് യോഗ്യത; വിശ്വസിക്കാനാവുന്നില്ലെന്ന് സുമിത് നാഗല്‍ - ഇന്ത്യന്‍ ടെന്നീസ് താരം
നിലവില്‍ ലോക റാങ്കിങ്ങില്‍ 154ാം സ്ഥാനത്താണ് 23കാരനായ താരമുള്ളത്.
ഒളിമ്പിക്സ് യോഗ്യത; വിശ്വസിക്കാനാവുന്നില്ലെന്ന് സുമിത് നാഗല്‍
ഒളിമ്പിക്സില്‍ നിന്നും മറ്റ് താരങ്ങളുടെ പിന്മാറ്റത്തിന്‍റെ അടിസ്ഥാനത്തിലാണ് സുമിത്തിന് ടോക്കിയോയ്ക്ക് ടിക്കറ്റ് ലഭിച്ചത്. ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ (എ.ഐ.ടി.എ) സെക്രട്ടറി ജനറൽ അനിൽ ധൂപർ പ്രതികരിച്ചു.
നിലവില്‍ ലോക റാങ്കിങ്ങില്‍ 154ാം സ്ഥാനത്താണ് 23കാരനായ താരമുള്ളത്. 2020 ഓഗസ്റ്റില്‍ 122ാം റാങ്കിലെത്താന്‍ താരത്തിന് സാധിച്ചിരുന്നു. അതേസമയം ആദ്യ 2019 ജൂലൈയിലാണ് ആദ്യ 200ല്‍ ഇടം പിടിക്കാന്‍ താരത്തിനായത്.