ന്യൂഡല്‍ഹി:ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിർസയ്‌ക്കൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുന്നതിനായി മകനും പരിപാലകനും അനുമതി ലഭിച്ചതായി സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ്‌എഐ) ഇന്ത്യ അറിയിച്ചു. ഒളിമ്പിക്സിന് മുന്നോടിയായി ജൂണില്‍ വിംബിൾഡൺ അടക്കം നാല് ടൂര്‍ണമെന്‍റുകള്‍ കളിക്കുന്നതിനായാണ് സാനിയ ഇംഗ്ലണ്ടിലേക്ക് പോകുന്നത്.
കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യക്കാർക്ക് യാത്ര നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ സാനിയക്ക് മാത്രമായിരുന്നു നേരത്തെ വിസ അനുവദിച്ചത്. ഇതോടെ സാനിയയ്ക്കും രണ്ട് വയസുകാരനായ മകനുമുള്‍പ്പെടെ വിസ ലഭിക്കുന്നതിനായി യുവജനകാര്യ-കായിക മന്ത്രാലയം വിദേശകാര്യ മന്ത്രാലയം വഴി യുകെ സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അനുമതി.