മെല്‍ബണ്‍:ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സ്വിസ് താരം റോജർ ഫെഡറർ 100 വിജയമെന്ന നേട്ടത്തിന് അരികെ. ഒരു മത്സരം കൂടി ജയിച്ചാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ താരത്തിന് 100 ജയങ്ങൾ സ്വന്തമാക്കാം. ഇന്നലെ നടന്ന മത്സരത്തില്‍ ആറ് തവണ ഓസ്‌ട്രേലിയന്‍ ജേതാവായ ഫെഡറർ നേരിട്ടുള്ള സെറ്റുകൾക്ക് ഫിലിപ് ക്രോജിനോവിച്ചിനെ പരാജയപ്പെടുത്തി. സ്‌കോർ 6-1, 6-4, 6-1. ടൂർണമെന്‍റിലെ ഫെഡററുടെ 99-ാം ജയമായിരുന്നു ഇത്. ഒരു മണിക്കൂറും 32 മിനിട്ടും നീണ്ട മത്സരത്തിലെ ജയത്തോടെ 38 വയസുള്ള താരം ടൂർണമെന്‍റിലെ മൂന്നാം റൗണ്ടിലേക്ക് കടന്നു.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഫെഡറർ 100 ജയത്തിന് അരികെ - റോജർ വാർത്ത
ഇന്നലെ നടന്ന മത്സരത്തില്‍ ഫിലിപ് ക്രോജിനോവിച്ചിനെ പരാജയപ്പെടുത്തി സ്വിസ് താരം റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ ടൂർണമെന്‍റിലെ മൂന്നാം റൗണ്ടിലേക്ക് കടന്നിരുന്നു
ഫെഡറർ
ടൂർണമെന്‍റില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യനായ നൊവാക് ജോകോവിച്ചും മൂന്നാം റൗണ്ടിലേക്ക് കടന്നു. നേരിട്ടുള്ള സെറ്റുകൾക്ക് ജപ്പാൻതാരം താറ്റ്സുമ ഇറ്റോയെയാണ് താരം പരാജയപ്പെടുത്തിയത്. സ്‌കോർ: 6-1, 6-4, 6-2.