ലണ്ടൻ:വിംബിൾഡണ്‍ പുരുഷ വിഭാഗം സിംഗിൾസിൽ ക്വാർട്ടർ പോരാട്ടത്തിൽ ഇതിഹാസ താരം റോജർ ഫെഡറർ പുറത്ത്. ഒമ്പതാം കിരീടം തേടി വിംബിൾഡണിലെ സെന്റർ കോർട്ടിൽ ക്വാർട്ടർ പോരാട്ടത്തിനിറങ്ങിയ ഫെഡററെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തി പോളണ്ടിന്റെ ഹ്യൂബർട്ട് ഹർക്കാസ് സെമിയിയിലെത്തി.
6-3, 7-6, 6-0 എന്ന സ്കോറിലാണ് ഫെഡററെ ഹർക്കാസ് വീഴ്ത്തിയത്. ഹർക്കാസിന്റെ ആദ്യ വിംബിൾഡൺ സെമി പ്രവേശനമാണിത്. ആദ്യ സെറ്റ് 6-3ന് നഷ്ടമായ ഫെഡറർ രണ്ടാം സെറ്റ് ടൈ ബ്രേക്കറിലെത്തിച്ചെങ്കിലും 7-6 എന്ന പോയിന്റിന് കൈവിടുകയായിരുന്നു.